• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഖത്തറില്‍ തൊ‍ഴില്‍ വിസയിലെത്തുന്നവര്‍ക്ക് സ്വന്തം രാജ്യത്ത് മെഡിക്കല്‍ ചെയ്യാന്‍ അവസരമൊരുങ്ങുന്നു

ഇന്ത്യയടക്കമുള്ള എട്ട് രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് തൊഴില്‍ വിസയിലെത്തുന്നവര്‍ക്ക് അതത് രാജ്യങ്ങളില്‍ നിന്ന് തന്നെ മെഡിക്കല്‍ അടക്കമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്ന പദ്ധതി ഒക്ടോബര്‍
ഒന്നുമുതല്‍ നിലവില്‍ വരും.

സിംഗപ്പൂര്‍ ആസ്ഥാനമായ 'ബയോമെറ്റ് സ്മാര്‍ട്ട് െഎഡന്‍റിറ്റി സൊലൂഷന്‍സ്' എന്ന ഏജന്‍സിയുമായി സഹകരിച്ചാണ് ഖത്തര്‍ ഗവണ്‍മെന്‍റ് പുതിയ പദ്ധതി നടത്തുന്നത്.

ഇന്ത്യയില്‍ കൊച്ചി, മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ലഖ്നോ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളില്‍
ഇതിനുള്ള സൗകര്യമുണ്ടാകും.

മെഡിക്കല്‍ പരിശോധനക്ക് പുറമെ തൊഴില്‍കരാര്‍ ഒപ്പുവെക്കല്‍, ഖത്തര്‍ റെസിഡന്‍സി പെര്‍മിറ്റ്, ബയോമെട്രിക് വിവരങ്ങള്‍ രേഖപ്പെടുത്തല്‍ എന്നിവയും നാട്ടില്‍ നിന്ന് തന്നെ ചെയ്യാനാകും.

ഇന്ത്യ, ശ്രീലങ്ക, പാകിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, തുണീഷ്യ എന്നീ രാജ്യങ്ങളിലാണ്
സംവിധാനം നിലവില്‍ വരുന്നത്.

ഇൗ രാജ്യങ്ങളില്‍ ഇതിനായി ഖത്തര്‍ ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള വിസ സര്‍വീസസ് സെന്‍ററുകള്‍ സ്ഥാപിക്കും.

കരാര്‍ വ്യവസ്ഥകള്‍ ഇരുപാര്‍ട്ടികളും പാലിക്കുന്നതിനാല്‍ തന്നെ തൊഴിലാളികളുടെ അവകാശ സംരക്ഷണം കൂടുതല്‍ ഉറപ്പുവരുത്താനും സുതാര്യമാക്കാനും ഇതിലൂടെ കഴിയുമെന്ന് വിസ സപ്പോര്‍ട്ട് സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്ടര്‍ മേജര്‍ അബ്ദുല്ല ഖലീഫ അല്‍ മുഹന്നദി പറഞ്ഞു.

റിക്രൂട്ട്മെന്‍റ് നടപടികളെല്ലാം ഒരു ചാനലിലൂടെ തന്നെ പൂര്‍ത്തിയാക്കാമെന്ന പ്രയോജനവുമുണ്ട്. നിലവില്‍ തൊഴില്‍ വിസയിലെത്തുന്നവര്‍ ഖത്തറില്‍ നിന്നാണ് മെഡിക്കല്‍ അടക്കം എടുക്കേണ്ടത്.

ഇഖാമ അടിക്കല്‍, വിസിറ്റിങ് വിസ പുതുക്കല്‍ എന്നിവക്ക് ഖത്തറില്‍ എത്തി ഒരു മാസത്തിനകം നിലവില്‍ മെഡിക്കല്‍ എടുക്കണം. മെഡിക്കല്‍ പരിശോധനയില്‍ പരാജയപ്പെട്ട് മൂന്ന് ശതമാനം ആളുകള്‍ നാട്ടിലേക്ക് മടങ്ങുന്നുണ്ട്.

ഖവിമാനടിക്കറ്റ്, വിസ, താമസം അടക്കം ആളുകള്‍ക്ക് വന്‍സാമ്ബത്തിക ബാധ്യതക്ക് ഇത് ഇടയാക്കുന്നുണ്ട്. പുതിയ സംവിധാനം വരുന്നതോടെ നാട്ടില്‍ നിന്ന് തന്നെ മെഡിക്കല്‍ പരിശോധന നടത്തി അയോഗ്യനാണെങ്കില്‍ യാത്ര ഒഴിവാക്കാനാകും.

Top