കൊച്ചി : കൊച്ചിന് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്നോളജി വൈസ് ചാന്‍സലറുടെ ചുമതല ഒക്ടോബര്‍ 20 മുതല്‍ മുതിര്‍ന്ന പ്രൊഫസറായ പ്രൊഫ. ആര്. ശശിധരന് നല്കി ഗവര്‍ണര്‍ ഉത്തരവായി. നിലവിലെ വൈസ് ചാന്‍സലര്‍ ഡോ. ജെ. ലതയുടെ കാലാവധി 19ന് അവസാനിക്കുന്ന സാഹചര്യത്തിലാണിത്. പുതിയ മുഴുസമയ വൈസ് ചാന്‍സലര്‍ നിയമനം ആകുന്നതുവരെയാണ് പ്രൊഫ. ആര്. ശശിധരന് ചുമതല നല്‍കിയിട്ടുള്ളത്.