• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

റഫാല്‍ രഹസ്യരേഖകള്‍ മോഷ്ടിച്ച്‌ ശത്രുക്കള്‍ക്ക്‌ ലഭ്യമാക്കി; സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍

റഫാല്‍ രേഖകള്‍ ചോര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്‌മൂലം നല്‍കി. പകര്‍പ്പ്‌ വഴി രേഖകള്‍ മോഷ്ടിക്കുകയായിരുന്നെന്നും സത്യവാങ്‌മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

രേഖകള്‍ മോഷ്ടിക്കപ്പെട്ടു എന്ന പരാമര്‍ശവുമായി ബന്ധപ്പെട്ട്‌ ഒരു സത്യവാങ്‌മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ കോടതിയുടെ അനുമതി തേടുകയായിരുന്നു. രേഖകള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട്‌ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി സര്‍ക്കാര്‍ സത്യവാങ്‌മൂലത്തില്‍ കോടതിയെ അറിയിച്ചു. പകര്‍പ്പെടുത്ത്‌ പ്രചരിപ്പിക്കുന്നത്‌ മോഷണം തന്നെയാണെന്നും സത്യവാങ്‌മൂലത്തില്‍ പറയുന്നു. വ്യാഴാഴ്‌ച കേസ്‌ വീണ്ടും പരിഗണിക്കാനിരിക്കെയാണ്‌ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്‌മൂലം നല്‍കിയത്‌.

രഹസ്യ രേഖകള്‍ ശത്രുക്കള്‍ക്ക്‌ ലഭ്യമാകുന്ന വിധത്തില്‍ പ്രചരിപ്പിക്കുന്നത്‌ ദേശീയ സുരക്ഷയ്‌ക്ക്‌ ഭീഷണിയാണ്‌. പോര്‍വിമാനത്തിന്റെ യുദ്ധ ക്ഷമതയാണ്‌ രേഖകള്‍ പുറത്തുവന്നതിലൂടെ വെളിപ്പെട്ടത്‌. രേഖകള്‍ അനധികൃതമായി പകര്‍പ്പെടുക്കുക വഴി ഫ്രാന്‍സുമായുള്ള കരാര്‍ ലംഘിക്കപ്പെട്ടിരിക്കുന്നതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Top