• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

റഫാല്‍ രേഖകള്‍ മോഷ്ടിച്ചുവെന്ന്‌ കേന്ദ്രം; അഴിമതിയെങ്കില്‍ ഒളിക്കാനാവില്ലെന്ന്‌ കോടതി

റഫാല്‍ വിവാദത്തില്‍ സര്‍ക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ്‌ സുപ്രീംകോടതി. ഔേദ്യാഗിക രഹസ്യനിയമം മറയാക്കി സര്‍ക്കാരിന്‌ ഒളിക്കാന്‍ സാധിക്കില്ലെന്ന്‌ സുപ്രീം കോടതി. അഴിമതി നടന്നിട്ടുണ്ടെങ്കില്‍ ഔേദ്യാഗികരഹസ്യനിയമം കണക്കിലെടുക്കില്ല. മോഷ്ടിച്ച രേഖകളും കോടതിക്കു പരിശോധിക്കാമെന്ന്‌ ജസ്റ്റിസ്‌ കെ.എം. ജോസഫ്‌ പറഞ്ഞു. അന്വേഷണം തീരുമാനിക്കുന്നതിന്‌ രാജ്യസുരക്ഷ ഘടകമല്ലെന്നും സുപ്രീംകോടതി അറിയിച്ചു.
അതേസമയം ഇടപാടുമായി ബന്ധപ്പെട്ട്‌ സുപ്രീംകോടതിയില്‍ എത്തിയ രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍നിന്നു മോഷ്ടിച്ചതാണെന്നു കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. രഹസ്യ രേഖകള്‍ ഉപയോഗിക്കുക വഴി പരാതിക്കാര്‍ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചുവെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ പറഞ്ഞു. പ്രതിരോധ മന്ത്രാലയത്തില്‍നിന്ന്‌ രേഖകള്‍ മോഷ്ടിച്ചത്‌ നിലവില്‍ ജോലി ചെയ്യുന്നവരോ വിരമിച്ചവരോ ആയ ഉദ്യോഗസ്ഥരാണ്‌. ഇതേക്കുറിച്ച്‌ അന്വേഷണം പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

റഫാല്‍ രേഖകളുടെ ഉറവിടം പ്രധാനമാണെന്ന്‌ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ കോടതിയില്‍ വ്യക്തമാക്കി. രേഖകളുടെ ഉറവിടം കണ്ടെത്താതെ കോടതി രേഖകള്‍ പരിശോധിക്കരുത്‌. രേഖകള്‍ പുറത്തുവിട്ടവര്‍ കോടതിയെ ഉറവിടം അറിയിക്കണം. എഫ്‌ �16 വിമാനങ്ങള്‍ക്കെതിരെ പോരാടാന്‍ റഫാല്‍ വേണമെന്നും എജി കോടതിയില്‍ നിലപാടെടുത്തു. 

Top