റഫാല്‍ യുദ്ധവിമാനങ്ങള്‍കൂടി എത്തിയതോടെ പുത്തന്‍ ഉണര്‍വിലാണ് ഇന്ത്യന്‍ വ്യോമസേന. 18 വര്‍ഷത്തിനു ശേഷമാണ് പുതിയതരം വിദേശ പോര്‍വിമാനം സേനയ്‌ക്കു ലഭിക്കുന്നത്. 2021 അവസാനത്തോടെ 36 റഫാല്‍ വിമാനങ്ങളും ലഭിക്കുമെന്നാണു പ്രതീക്ഷ.
പുതിയ വിമാനങ്ങള്‍ 2060 വരെ സേനയിലുണ്ടാവും. ഇരട്ട എന്‍ജിനുള്ള അത്യാധുനിക മള്‍ട്ടി � റോള്‍ കോംബാറ്റ് എയര്‍ക്രാഫ്‌റ്റാണ് റഫാല്‍. അഞ്ച് റഫാല്‍ വിമാനങ്ങളാണ് ആദ്യഘട്ടത്തില്‍ ഇന്ത്യയ്‌ക്കു കൈമാറിയത്. ഒറ്റ സീറ്റുള്ള മൂന്നു വിമാനവും ഇരട്ട സീറ്റുള്ള രണ്ടു വിമാനവും. ഫ്രഞ്ച് കമ്പനിയായ ദാസോ ഏവിയേഷനാണ് റഫാല്‍ യുദ്ധവിമാനങ്ങളുടെ നിര്‍മാതാക്കള്‍.
ഫ്രാന്‍സില്‍ നിന്നുള്ള മീറ്റിയോര്‍, സ്‌കാല്‍പ്, മൈക്ക വിഭാഗത്തിലുള്ള മിസൈലുകളാണ് റഫാലിന്റെ പ്രത്യേകത. മൈക എയര്‍ ടു എയര്‍ മിസൈല്‍ ആകാശലക്ഷ്യങ്ങള്‍ക്കു വേണ്ടിയുള്ളത്. 100 കിലോമീറ്ററാണ് ദൂരപരിധി. ആകാശത്തുള്ള ലക്ഷ്യം തകര്‍ക്കാനുള്ള മിസൈല്‍ ശബ്ദത്തേക്കാള്‍ വേഗത്തില്‍ പ്രവര്‍ത്തിക്കും.
ആകാശത്തുനിന്നു കരയിലേക്കു തൊടുക്കുന്ന മിസൈലിന്റെ ദൂരപരിധി 300 കിലോമീറ്ററാണ്. 10 ടണ്‍ ആയുധങ്ങള്‍ വഹിക്കാനുള്ള കരുത്തുണ്ട് ഈ പോര്‍വിമാനത്തിന്. കൂടാതെ അഞ്ചു ടണ്ണിന്റെ ഇന്ധന ശേഷിയും.