തനിക്കെതിരായ കോഴ ആരോപണത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ.രാഘവന്. സിപിഎം വ്യക്തിപരമായി വേട്ടയാടുകയാണ്. സിപിഎം ജില്ലാ നേതൃത്വമാണ് ആരോപണത്തിനു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
ഡിസിസി ഓഫിസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ എം.കെ.രാഘവന് വികാരാധീനനായി പൊട്ടിക്കരഞ്ഞു. ചില മാഫിയ നേതാക്കള്‍ ഇതിനു പിന്നിലുണ്ട്. സിപിഎം വെട്ടാതെ കൊല്ലുകയാണ്. വരണാധികാരിക്കും പൊലീസിനും പരാതി നല്കി. ഇത്രയും അപമാനം നേരിട്ട സാഹചര്യമില്ല. തനിയ്ക്ക് ആത്മഹത്യ ചെയ്യാനാവില്ലെന്നും എം.കെ.രാഘവന് പറഞ്ഞു.
സകല മര്യാദകളും ലംഘിക്കുന്ന വ്യക്തിഹത്യയെ നേരിടുമെന്ന് ഡിസിസി പ്രസിഡന്റ് ടി.സിദ്ദിഖ് പറഞ്ഞു. ജയിക്കാന്‍ എന്തു മാര്‍ഗവും സ്വീകരിക്കുന്ന പാര്‍ട്ടിയായി സിപിഎം മാറി. ലീഗ് ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.