ഭീഷണിയിലൂടെ ഏത് സംസ്ഥാനത്തെയും വരുതിയിലാക്കാമെന്നാണ് പ്രധാനമന്ത്രി നേരേന്ദ്ര മോദി കരുതുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് സമ്മേളനത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. തമിഴ്‌നാട്ടില്‍ ബിജെപിയുമായി സഖ്യത്തിലായ എഐഎഡിഎംകെ സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസാണെന്നും അദ്ദേഹം ആരോപിച്ചു.
തമിഴ്‌നാട്ടിലെ ഒരു സര്‍ക്കാരിനെയും ഇതിനു മുന്‍പൊരിക്കലും ഡല്‍ഹിയില്‍ നിന്ന് നിയന്ത്രിക്കുന്ന സ്ഥിതിയുണ്ടായിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഭീഷണിയിലൂടെ ഇന്ത്യയിലെ ഏതൊരു സ്ഥാപനത്തെയും പിടിച്ചടക്കാമെന്നാണ് മോദി കരുതുന്നത്. അദ്ദേഹം പറഞ്ഞു.
താനൊരു കാവല്‍ക്കാരനാണെന്നാണ് മോദി പറയുന്നത്. എന്നാല്‍ ഇതേ കാവല്‍ക്കാരനാണ് രാജ്യത്തിന്റെ മുപ്പതിനായിരം കോടി അംബാനിക്ക് നല്‍കിയത്. പ്രധാനമന്ത്രിയുടെ അടിസ്ഥാനം നുണകളാണ്. എന്നാല്‍ സത്യങ്ങള്‍ അദ്ദേഹത്തെ ജയിലിലെത്തിക്കുമെന്ന് റഫാല്‍ കേസ് പരോക്ഷമായി പരാമര്‍ശിച്ച് രാഹുല്‍ പറഞ്ഞു. സത്യത്തെക്കുറിച്ചുള്ള തമിഴ് കവി തിരുവള്ളുവരുടെ കവിത ഉദ്ധരിച്ചുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.