'ചൗക്കിദാര്‍ ചോര്‍ ഹേ' എന്ന രാഷ്ട്രീയ മുദ്രാവാക്യവും റഫാല്‍ കേസിലെ കോടതി ഉത്തരവിനെക്കുറിച്ചുള്ള പരാമര്‍ശവും കൂടിക്കുഴഞ്ഞുപോയതിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പു ചോദിച്ചു. നേരത്തേ ഈ വിഷയത്തില്‍ ഖേദം രേഖപ്പെടുത്തിയതു തിരുത്തിയാണു പുതിയ സത്യവാങ്‌മൂലം സുപ്രീം കോടതിയില്‍ നല്‍കിയത്.
മുന്‍ സത്യവാങ്‌മൂലത്തില്‍ മാപ്പുചോദിച്ചതില്‍ ബിജെപി എതിര്‍പ്പ് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണു രാഹുലിന്റെ അഭിഭാഷകനും മുതിര്‍ന്ന നേതാവുമായ അഭിഷേക് മനു സിങ്‌വി പുതിയ സത്യവാങ്‌മൂലം സമര്‍പ്പിച്ചത്.
റഫാല്‍ കേസില്‍ കഴിഞ്ഞ ഡിസംബര്‍ 14ന് നല്‍കിയ വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹര്‍ജികളില്‍ മൂന്ന് ഔദേ്യാഗിക രേഖകള്‍ പരിഗണിക്കരുതെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. ഇതിനെ വ്യാഖ്യാനിച്ചു നടത്തിയ പരാമര്‍ശത്തിലാണ് 'ചൗക്കിദാര്‍' മോഷണം നടത്തിയെന്നു കോടതി വ്യക്തമാക്കിയതായി രാഹുല്‍ ആരോപിച്ചത്.