രാഹുല്‍ ഈശ്വറിനെ വീണ്ടും അറസ്റ്റ് ചെയ്തിരിക്കുകയാണ്. എതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് രാഹുല്‍ ജയിലില്‍ നിന്ന് ഇറങ്ങിയത്. ശബരിമലയില്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നു പറഞ്ഞായിരുന്നു രാഹുലിനെ അറസ്റ്റ് ചെയ്തതും റിമാന്റ് ചെയ്തതും. അവിടെ സത്യാഗ്രഹവുമൊക്കെയായി ഇരുന്നതിന് ശേഷം പുറത്തിറങ്ങിയ അദ്ദേഹത്തെ മറ്റൊരു കേസില്‍ ശബരിമലയുമായി ബന്ധപ്പെട്ട പരാമര്‍ശമങ്ങളെ അടിസ്ഥാനമാക്കി അറസ്റ്റ് ചെയ്തു റിമാന്റിലാക്കി.
.
അദ്ദേഹത്തിന് ജാമ്യം ലഭിച്ചിട്ടില്ല. ഇന്ന് എന്ത് അടിസ്ഥാനത്തിലാണ് രാഹുലിനെ വീണ്ടും അറസ്റ്റ് ചെയ്തതെന്നും. ഈ വകുപ്പ് ശബരിമലയിലെ അയ്യപ്പ ഭക്തര്‍ക്ക് എങ്ങനെ ബാധകമാകും എന്നും വിലയിരുത്തകയാണ് ലേ മാന്‍സ് ലോയില്‍ ഇന്ന്. രാഹുലിനെ ഇന്ന് അറ്സ്റ്റ് ചെയ്തത് ഇന്ത്യന്‍ പീനല്‍ കോഡിലെ 153 എ എന്ന വകുപ്പ് പ്രകാരമാണ്. എന്നാല്‍ മുന്‍പ് അറസ്റ്റ് ചെയ്തപ്പോള്‍ ഈ വകുപ്പ് ചുമത്തിയിരുന്നില്ല. അത് പൊതുമുതല്‍ നശിപ്പിച്ചതിനും പൊലീസിന്റെ ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും അനധികൃതമായി ഒത്തുകൂടിയതിനുമായിരുന്നു അന്ന് കേസെടുത്തത്.
എന്നാല്‍ ഇന്ന് അറസ്റ്റ് ചെയ്തപ്പോള്‍ 153 എ ഉള്‍പ്പെടുത്തിയിരിക്കുന്നു. കുറ്റം തെളിഞ്ഞാല്‍ 5 വര്‍ഷം വരെ ശിക്ഷ ലഭിക്കാം. ഇതുകൊക്ക്‌നൈസബിള്‍ ഒഫന്‍സാണ്. ഈ കേസിന് ജാമ്യം കുറ്റാരോപിതന്റെ അവകാശമല്ല. ജാമ്യം കൊടുക്കണമെങ്കില്‍ മജിസ്‌ട്രേറ്റ് തീരുമാനിക്കണം. ഈ കേസില്‍ പൊലീസ് ചാര്‍ജ്ജ് ചെയ്താല്‍ അപ്പോള്‍ തന്നെ റിമാന്റ് ചെയ്യും.
പിന്നീട് ജാമ്യാപേക്ഷ നല്‍കിയിട്ടാണ് തീരുമാനിക്കുന്നത്. 153 എ അദ്ദേഹം കമിറ്റ് ചെയ്തുവെന്ന് പ്രോസിക്യൂഷന് സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍ പിന്നെ ജാമ്യം ലഭിക്കില്ല. ഇതാണ് സാഹചര്യം. ശബരിമലയില്‍ പ്ലാന്‍ ബിയും സിയുമൊക്കെയായി മണ്ഡലമകരവിളക്കിന് ശബരിമലയില്‍ എത്താന്‍ വാക്കി ടോക്കിയുമായി ഇരുന്ന രാഹുല്‍ ഈശ്വര്‍ ജയിലില്‍ തന്നെ തുടരും.