• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

പാപനാശിനിയില്‍ ബലിതര്‍പ്പണം, രാഹുല്‍; ഇനി ബത്തേരിയിലേക്ക്‌

പിതാവ്‌ രാജീവ്‌ ഗാന്ധിയുടെ ചിതാഭസ്‌മം നിമഞ്‌ജനം ചെയ്‌ത തിരുനെല്ലിയില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി രാഹുല്‍ ഗാന്ധി പാപനാശിനിയില്‍ ബലിതര്‍പ്പണം നടത്തി.

കെപിസിസി പ്രസി!ഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍, എഐസിസി സെക്രട്ടറി കെ.സി.വേണുഗോപാല്‍ എന്നിവര്‍ക്കൊപ്പമെത്തിയാണ്‌ രാഹുല്‍ ചടങ്ങുകള്‍ നടത്തിയത്‌. തിരുനെല്ലി ക്ഷേത്രത്തിന്‌ ഒരു കിലോമീറ്റര്‍ അകലെ തയാറാക്കിയ ഹെലിപാഡിലിറങ്ങിയ രാഹുല്‍ കാത്തുനിന്നവര്‍ക്ക്‌ അരികിലെത്തി കൈകൊടുത്തിരുന്നു.

ലോക്‌സഭ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുക മൂന്നു വിഷയങ്ങളെന്ന്‌ രാഹുല്‍ ഗാന്ധി. സാമ്പത്തിക തകര്‍ച്ച, അഴിമതി, കാര്‍ഷിക മേഖലയിലെ വിലയിടിവ്‌ തുടങ്ങിയവയാണു തിരഞ്ഞെടുപ്പില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന കാര്യങ്ങള്‍.

ആവശ്യക്കാര്‍ക്ക്‌ തൊഴില്‍ നല്‍കാത്തതും അംബാനിക്ക്‌ 30,000 കോടി നല്‍കിയതുമാണ്‌ ദേശവിരുദ്ധത. നരേന്ദ്ര മോദിക്ക്‌ ഇതൊന്നും മനസിലാകില്ല. നരേന്ദ്ര മോദിയുടെ അനില്‍ ഭായ്‌ ആയതാണ്‌ അംബാനിക്ക്‌ റഫാല്‍ കരാറിനുള്ള യോഗ്യതയെന്നും രാഹുല്‍ പറഞ്ഞു. കണ്ണൂരില്‍ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top