കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പിന്‍ഗാമിയെ കണ്ടെത്തേണ്ട ഉത്തരവാദിത്തം പാര്‍ട്ടിയുടേതാണെന്നും ആ പ്രക്രിയയില്‍ ഇടപെടില്ലെന്നും രാഹുല്‍ വ്യക്തമാക്കി. പാര്‍ലമെന്റിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് നടത്തിയ സംഭാഷണത്തിനിടെയാണ് രാഹുല്‍ നിലപാട് അറിയിച്ചത്.
ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവയ്ക്കാനുള്ള തീരുമാനം പിന്‍വലിച്ച് പാര്ട്ടിച്ചുമതലകളിലേക്ക് തിരിച്ചുവരുമെന്ന നേതാക്കളുടെയും അണികളുടെയും പ്രതീക്ഷ അസ്ഥാനത്താണെന്ന് വ്യക്തമാക്കുകയാണ് രാഹുല്‍ ഗാന്ധി. തീരുമാനം പിന്‍വലിക്കുന്ന കാര്യം ആലോചിക്കുന്നതേയില്ലെന്ന് പാര്‍ലമെന്റിന് പുറത്ത് മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ സംഭാഷണത്തില്‍ രാഹുല്‍ പറഞ്ഞു.
ആരാകും പുതിയ പ്രസിഡന്റെന്ന് തീരുമാനിക്കേണ്ടത് താനല്ല, പാര്‍ട്ടിയാണ്. ആ തീരുമാനത്തിലുള്ള നടപടിക്രമങ്ങളില്‍ ഒരു നിലയ്ക്കും ഭാഗമാകില്ലെന്നും രാഹുല്‍ പറഞ്ഞു.