• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

മിസ്റ്റര്‍ പ്രൈം മിനിസ്റ്റര്‍; നിങ്ങളുടെ മൗനം രാജ്യത്തിന് അപമാനമാണ്; മോദിക്കെതിരെ വിരല്‍ ചൂണ്ടി ചോദ്യങ്ങളുമായി രാഹുല്‍ഗാന്ധി

ദില്ലി: രാജ്യത്തെ നടുക്കിയ കത്വ കൊലപാതകത്തില്‍ മൗനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചോദ്യംചെയ്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. കത്വ, ഉന്നോവ ക്രൂരപീഡനങ്ങള്‍ക്കെതിരെ രാജ്യത്ത് പ്രതിഷേധം അലയടിക്കുമ്ബോള്‍ മോദിയുടെ മൗനം അസ്വീകാര്യമാണെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടു.

രാജ്യ തലസ്ഥാനത്തെ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന രാഹുല്‍ ട്വിറ്ററിലൂടെയാണ് ചോദ്യങ്ങളും ഉന്നയിച്ച്‌ രംഗത്തെത്തിയിട്ടുണ്ട്.

പ്രധാനമന്ത്രി നിങ്ങളുടെ മൗനം അസ്വീകാര്യമാണെന്ന തലക്കെട്ടിലാണ് രാഹുലിന്‍റെ ട്വീറ്റ്.

1. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള വര്‍ദ്ധിച്ചുവരുന്ന അക്രമത്തെക്കുറിച്ച്‌ നിങ്ങള്‍ എന്ത് ചിന്തിക്കുന്നു?

2. കുറ്റവാളികളും കൊലപാതകികളും സംരക്ഷിക്കപ്പെടുന്നത് എന്തുകൊണ്ടാണ്?

മറുപടികള്‍ക്കായി ഇന്ത്യ കാത്തിരിക്കുകയാണ്, പ്രധാനമന്ത്രിയോടുള്ള ചോദ്യങ്ങളായി രാഹുല്‍ ട്വീറ്റ് ചെയ്തു.

 

Mr Prime Minister, your silence is unacceptable.

1. What do YOU think about the growing violence against women & children?

2. Why are accused rapists and murderers protected by the state?

India is waiting.#SpeakUp

— Rahul Gandhi (@RahulGandhi) April 13, 2018

 

 

 

Top