പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണേന്ത്യന്‍ ജനതയോടു ശത്രുതാപരമായ സമീപനമാണു സ്വീകരിക്കുന്നതെന്നു കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇക്കാരണത്താല്‍ അവരോടൊപ്പം നില്ക്കുന്നുവെന്നു വ്യക്തമാക്കാനാണ് താന്‍ കേരളത്തില്‍ മത്സരിക്കുന്നതെന്നും ദക്ഷിണേന്ത്യയില്‍ വര്‍ഗീയത പടര്‍ത്താനാണു ബിജെപി ശ്രമിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ദേശീയ സുരക്ഷ, അഴിമതി. വിദേശകാര്യ നയം തുടങ്ങിയ വിഷയങ്ങളില്‍ പരസ്യ സംവാദത്തിനു രാഹുല്‍ മോദിയെ വെല്ലുവിളിച്ചു. മോദി സര്‍ക്കാര്‍ ദക്ഷിണേന്ത്യയെ അവഗണിച്ചു, താന്‍ ദക്ഷിണേന്ത്യക്കൊപ്പമാണ്. ജനങ്ങളുടെ പ്രശ്നങ്ങളില്‍ നിന്നു ശ്രദ്ധതിരിക്കാനുള്ള ശ്രമങ്ങളില്‍ വീഴില്ല. ചൗക്കീദാര്‍ കള്ളനാണെന്നും പക്ഷേ ഒളിച്ചോടാനാവില്ലെന്നും പ്രകടന പത്രിക പുറത്തിറക്കുന്നതിനിടെ ഉയര്‍ന്ന ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.