തിരുവനന്തപുരം: ഏറ്റവും വലിയ ദുരന്തമായിരുന്നു കുറച്ച് ദിവസങ്ങളായി നമ്മള്‍ അനുഭവിച്ച് വന്നിരുന്നത്. പ്രളയത്തില്‍ മുങ്ങിയ കേരളം ഇതുവരെ പൂര്‍ണമായും പഴയതുപോലെ ആയിട്ടില്ല. ഈ സാഹചര്യത്തില്‍ നമ്മളെ ഞെട്ടിക്കുന്ന തരത്തിലുള്ള കണക്കുകളാണ് പുറത്തുവരുന്നത്. പ്രളയത്തിലും ഇതുവരെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 445 ആയി എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
പതിനഞ്ച് പേരെ കാണാതായിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റിയുടെ കണക്കുകള്‍ ഇങ്ങനെ. 140 പേര്‍ക്ക് പരുക്കേറ്റു. മെയ് 29 മുതലുള്ള കണക്കുകളാണ് ഇത്. സംസ്ഥാനത്ത് 1610 ക്യാമ്ബുകളിലായി 146698 കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. 539910 പേരാണ് ഇതുവരെയും ക്യാമ്ബില്‍ താമസിക്കുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
സംസ്ഥാനത്തൊട്ടാകെ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്ബുകളില്‍ കഴിയുന്നവര്‍ ലക്ഷങ്ങളാണ്. അതേസമയം പ്രളയബാധിത മേഖലയില്‍ 150 കോടിയുടെ പ്രോജക്‌ട് നടപ്പിലാക്കുമെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ. ഈ തുക കൊണ്ട് ഇവിടങ്ങളില്‍ 200 താത്കാലിക ആശുപത്രികള്‍ നിര്‍മ്മിക്കാനാണ് വകുപ്പിന്റ തീരുമാനം. കൂടാതെ പ്രളയക്കെടുതി നേരിടാന്‍ ചില പ്രത്യേക പദ്ധതികള്‍ കൂടി തയ്യാറാക്കിയിട്ടുണ്ടെന്ന മന്ത്രി പറഞ്ഞു.