തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്നതിനാല്‍ എല്ലാ ജില്ലകളിലേയും പ്രൊഫഷണല്‍ കോളെജുകളുള്പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. എറണാകുളം ജില്ലയില്‍ വെള്ളിയാഴ്ചയും അവധിയായിരിക്കും.
കണ്ണൂര്‍, കേരള സര്‍വകലാശാലകള്‍ നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്ന് പരീക്ഷാ കണ്ട്രോളര് അറിയിച്ചു. കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വ്വകലാശാലയുടെ ശനിയാഴ്ച വരെയുള്ള സപ്ലിമെന്ററി പരീക്ഷകളും മാറ്റിവെച്ചു.
എംജി യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളെജുകളില്‍ ആഗസ്ത് 16 ന് നടത്താനിരുന്ന കോളെജ് യൂണിയന് തെരഞ്ഞെടുപ്പും വോട്ടെണ്ണലും മാറ്റിവച്ചിട്ടുണ്ട്. ആഗസ്ത് 18 വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.