തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ശക്തി പ്രാപിച്ചതോടെ വെള്ളിയാഴ്ച മുതല്‍ വിവിധ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുകയാണ്. വരും ദിവസങ്ങളില്‍ കൊങ്കണ്‍ മേഖലകള്‍, മധ്യ മഹാരാഷ്ട്ര, മറാത്തവാഡ, വിദര്‍ഭ, ഛത്തീസ്ഗഡ്, ഒഡീഷ, ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്ക് പടിഞ്ഞാറന്‍ ഭാഗങ്ങള്‍, പശ്ചിമബംഗാള്‍, സിക്കിം, മറ്റ് വടക്ക് -കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലേക്കും മഴ വ്യാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇന്നലെ മുതല്‍ കേരളത്തിലും മുംബൈയിലും ദില്ലിയിലും പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് വന്‍ നാശ നാഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.കേരളത്തില്‍ കാലവര്‍ഷം ശക്തമായതോടെ ശനിയാഴ്ച മാത്രം നാലു വയസുകാരി ഉള്‍പ്പെടെ ഏഴ് പേരാണ് മരിച്ചത്.കേരളത്തിന്‍റേയും ലക്ഷദ്വീപിന്റേയും തീരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനു സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് ഉണ്ട്.
ദില്ലിയില്‍ ശനിയാഴ്ച കനത്ത മഴയ്‌ക്കൊപ്പം ശക്തമായ പൊടിക്കാറ്റും വീശിയത് ജനജീവിതം സ്തംഭിപ്പിച്ചു.അന്താരാഷ്ട്രവിമാനത്താവളത്തിലേക്കുള്ള 18 വിമാനങ്ങളാണ് ഇതിനെ തുടര്‍ന്ന് വഴിതിരിച്ചുവിട്ടത്. ഞായറാഴ്ച 70-80 കിമി വേഗതിയില്‍ കാറ്റ് വീശാന്‍ സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
കാലവര്‍ഷം കണക്കിലെടുത്ത് മുംബൈ നഗരവാസികള്‍ക്കായി ഹെല്‍പ് ലൈന്‍ സേവനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. 1916 ആണ് മുംബൈ നഗരവാസികള്‍ക്കായുള്ള ഹെല്‍പ് ലൈന്‍ നമ്ബര്‍. നഗരത്തിന് പുറത്തുള്ളവര്‍ക്ക് 1077 എന്ന നമ്ബറിലും വിളിക്കാം.ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, കിഴക്കന്‍ രാജസ്ഥാന്‍ മദ്യപ്രദേശ്, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ ഒറ്റപ്പെട്ടസ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത ഉണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.