ഒല്ലൂര്‍ എംഎല്‍എ കെ.രാജനെ ചീഫ് വിപ്പാക്കാന്‍ സിപിഐയുടെ തീരുമാനം. കാബിനറ്റ് റാങ്കോടെ പദവി നല്‍കാനാണ് തിങ്കളാഴ്‌ച ചേര്‍ന്ന സിപിഐ എക്‌സിക്യൂട്ടീവ് തീരുമാനിച്ചത്.
ഇ.പി.ജയരാജനെ വീണ്ടും മന്ത്രിയാക്കിയപ്പോള്‍ സിപിഐ ചോദിച്ചു വാങ്ങിയതാണ് കാബിനറ്റ് റാങ്കോടെയുള്ള ചീഫ് വിപ് സ്ഥാനം. പ്രളയക്കെടുതിക്കിടെ ചീഫ് വിപ് സ്ഥാനം ദുര്‍ച്ചെലവ് ആയേക്കുമെന്ന അഭിപ്രായം ഉയര്‍ന്നതിനാല്‍ തീരുമാനം നീട്ടുകയായിരുന്നു.
എന്നാല്‍ ഒരു വര്‍ഷത്തിനു ശേഷം പദവി ഏറ്റെടുക്കാന്‍ സിപിഐ തീരുമാനിക്കുകയായിരുന്നു. ഇതോടെ നാലു മന്ത്രിമാര്‍, ഡപ്യൂട്ടി സ്‌പീക്കര്‍ ഉള്‍പ്പെടെ പാര്‍ട്ടിക്ക് ആറ് കാബിനറ്റ് പദവികളായി.