രജനീകാന്ത് അടുത്ത വര്‍ഷം രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നു താരത്തിന്റെ അടുത്ത സുഹൃത്തും ഗാന്ധി മക്കള്‍ ഇയക്കം പ്രസിഡന്റുമായ തമിഴരുവി മണിയന്. പോയസ് ഗാര്‍ഡനിലെ വസതിയില്‍ രജനിയെ സന്ദര്‍ശിച്ച ശേഷമായിരുന്നു മണിയന്റെ പ്രസ്താവന. രജനിയുടെ രാഷ്ട്രീയ ഉപദേശകരിലൊരാളാണു തമിഴരുവി മണിയന്.
രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചു രണ്ടു വര്‍ഷം പൂര്‍ത്തിയായെങ്കിലും ഇതുവരെ രജനി പാര്‍ട്ടി പ്രഖ്യാപിച്ചിട്ടില്ല. ഈ മാസം 12നു ജന്മദിനത്തില് നിര്‍ണായക പ്രഖ്യാപനമുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണു മണിയന്റെ പ്രസ്താവന.
രജനി രസികര്‍ മണ്ട്രങ്ങള്, മക്കള്‍ മണ്ട്രങ്ങളാക്കി മാറ്റി ആരാധകരെ ഒറ്റ കുടക്കീഴില് അണിനിരത്തുന്ന ദൗത്യം പുരോഗമിക്കുകയാണ്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടാണു രജനിയുടെ നീക്കം. അതിനാല്‍, അടുത്ത വര്‍ഷം ജൂണിനു ശേഷം രജനി പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന പ്രചാരണം ശരിവയ്ക്കുന്നതാണു മണിയന്റെ വാക്കുകള്‍.