തിരുവനന്തപുരം: രാജ്യസഭാ സീറ്റ് വിവാദത്തെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ പാര്‍ട്ടിയുടെ വക്താവ് സ്ഥാനം ഒഴിയുന്നതായി രാജ്മോഹന്‍ ഉണ്ണിത്താന്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഓരോരുത്തര്‍ക്ക് വേണ്ടി വാദിക്കുമ്ബോള്‍ തന്നെ അവരുടെ ഗ്രൂപ്പായി ചിത്രീകരിക്കുകയാണെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. വിലക്ക് മറികടന്ന് പരസ്യപ്രസ്താവന നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം നടന്ന കെ.പി.സി.സി യോഗത്തില്‍ ഉണ്ണിത്താനും എം.എം ഹസനും തമ്മില്‍ വാക്പോര് നടന്നിരുന്നു. ഉണ്ണിത്താനെ വക്താവാക്കരുതെന്ന് ഹസന്‍ പറഞ്ഞിരുന്നു. എന്നാല്‍ തന്നെ വക്താവാക്കിയത് ഹൈക്കമാന്‍ഡാണെന്ന് ഉണ്ണിത്താന്‍ തിരിച്ചടിച്ചു.