ഡല്‍ഹി: മാര്‍ച്ച് 23 വെള്ളിയാഴ്ച പതിനാറ് സംസ്ഥാനങ്ങളില്‍ നിന്നുള്ള 58 രാജ്യസഭ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കും. വെള്ളിയാഴ്ച രാജ്യസഭ തിരഞ്ഞെടുപ്പ് നടക്കുന്നത് ആന്ധ്രാപ്രദേശ്, ബിഹാര്‍, ഗുജറാത്ത്, ഹരിയാന, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ്.
രാവിലെ 9 മണി മുതല്‍ വൈകീട്ട് 4 മണി വരെ സംസ്ഥാന നിയമസഭ മന്ദിരങ്ങളിലാണ് വോട്ടെടുപ്പ്. ഇതിനുപിന്നാലെ ഫലപ്രഖ്യാപനമുണ്ടാവും. ഉത്തര്‍പ്രദേശില്‍ നിന്നാണ് ഇത്തവണത്തെ രാജ്യസഭ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ എംപിമാര്‍ തിരഞ്ഞെടുക്കപ്പെടുക. പത്ത് പേരാണ് ഉത്തര്‍പ്രദേശില്‍ നിന്നും ഇത്തവണ രാജ്യസഭയില്‍ എത്തുന്നത്.
നിലവില്‍ ലോക്സഭയില്‍ ഭൂരിപക്ഷമുള്ള ബിജെപിയ്ക്ക് രാജ്യസഭയില്‍ വേണ്ടത്ര അംഗ ബലമില്ല. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ വിവിധ സംസ്ഥാനങ്ങളില്‍ ഭരണം പിടിച്ചെടുത്ത ബിജെപിയ്ക്ക് ഇത്തവണ കൂടുതല്‍ പേരെ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കാനാകും. ഏറ്റവും കൂടുതല്‍ രാജ്യസഭ സീറ്റുകളുള്ള ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്ന് രാജ്യസഭയില്‍ എത്തുന്ന ഭൂരിപക്ഷം പേരും ബിജെപി സ്ഥാനാര്‍ത്ഥികളാകും.