പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിലും പാസായി. 125 അംഗങ്ങള്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 105 പേര് എതിര്‍ത്തു വോട്ട് ചെയ്തു. പ്രതിപക്ഷത്തിന്റെ ഭേദഗതികള്‍ വോട്ടിനിട്ടു തള്ളിയാണ് ബില്‍ പാസാക്കിയത്.
ഇന്ത്യന്‍ ചരിത്രത്തിലെ കറുത്ത ദിനമാണിതെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞു. ബില്ലിനെതിരെ കോടതിയെ സമീപിക്കുമെന്ന് മുസ്ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ എം പി വ്യക്തമാക്കി.