ന്യൂഡൽഹി∙ ബിഡിജെഎസ് ചെയർമാൻ തുഷാർ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് നൽകാൻ ബിജെപി തീരുമാനമെടുത്തു. ഉത്തർപ്രദേശിൽനിന്നാകും തുഷാർ മൽസരിക്കുക. അടുത്തയാഴ്ച തന്നെ നാമനിർദേശപത്രിക നൽകുമെന്നാണ് സൂചന. വിവരം ബിജെപി കേന്ദ്രനേതൃത്വം തുഷാറിനെ അറിയിച്ചു.
എൻഡിഎ മുന്നണിയിൽനിന്ന് അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയുമായി ബിഡിജെഎസ് പലതവണ രംഗത്തുവന്നിരുന്നു. പല തവണ ഇടതുമുന്നണിയോട് അടുക്കുന്ന സൂചനപോലും എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും നൽകി. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെ സീറ്റ് വേണമെന്നും ഇല്ലെങ്കിൽ ഒറ്റയ്ക്കു മൽസരിക്കണമെന്ന അഭിപ്രായം പോലും ബിഡിജെഎസിൽ ഉയർന്നിരുന്നു. എന്നാൽ പിന്നീട് ഈ സീറ്റ് ബിജെപി തന്നെ ഏറ്റെടുക്കുകയായിരുന്നു. ഈ നീക്കങ്ങൾക്കിടെയാണ് ബിജെപി കേന്ദ്ര നേതൃത്വം വിഷയത്തിൽ ഇടപെട്ടത്