• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

മുഖ്യമന്ത്രി കര്‍ക്കിടക ചികിത്സയി​ലാണോ എന്ന്​ ചെന്നിത്തല

ന്യൂഡല്‍ഹി: സംസ്​ഥാനത്ത്​ ഇത്രയും വലിയ പ്രളയ ദുരന്തം ഉണ്ടായിട്ടും മുഖ്യമന്ത്രി പിണറായി വിജയനെ കാണാനേ ഇല്ലെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. ഡല്‍ഹിയില്‍ നിന്ന്​ പോയ ശേഷം അദ്ദേഹം കര്‍ക്കിടക ചികിത്സയിലാണോ എന്ന്​ സംശയിക്കുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളെ ആശ്വസിപ്പിക്കാനും പ്രളയ ദുരന്ത മേഖല സന്ദര്‍ശിക്കാന്‍ ബാധ്യതയുള്ളവരുമാണ്​​. എന്നാല്‍, മുഖ്യമന്ത്രി പ്രളയത്തെപ്പറ്റി യാതൊന്നും പറയുന്നത്​ ​േപാലും കേള്‍ക്കുന്നില്ല. കുട്ടനാട്​, അപ്പര്‍ കുട്ടനാട്​ മേഖലയിലെ പ്രളയം കൈകര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ കുറ്റകരമായ അനാസ്​ഥയാണ്​ കാട്ടിയത്​.

ആളുകള്‍ക്ക്​ ക്യാമ്ബുകളില്‍ പോലും പോവാനാവ​ാതെ ഒറ്റപ്പെട്ടു കഴിയുന്നവരുണ്ട്​. തിങ്കളാഴ്​ച ​ ഭക്ഷണ സാധനങ്ങള്‍ എത്തിക്കുമെന്നാണ്​ അറിയുന്നത്​. ഇതുവരെ അരി എത്തിച്ചിട്ടില്ല. ഒച്ചി​​െന്‍റ വേഗത്തിലാണ്​ ദുരിതശ്വാസ പ്രവര്‍ത്തനം നടക്കുന്നത്​. ദുരന്തത്തിന്​ ഇരയായവര്‍ക്ക്​ ഒരാള്‍ക്ക്​ 4,000 രൂപ വീതം നല്‍കുന്ന സംവിധാനം ഉണ്ടാകണം. ദുരന്ത നിവാരണ ഫണ്ടില്‍ അതിനുള്ള പണമുണ്ട്​. ക്യാമ്ബില്‍ വരാത്തവര്‍ക്ക്​ സൗജന്യ റേഷന്‍ നല്‍കണമെന്ന്​ പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടും നല്‍കിയിട്ടില്ല. കടലാക്രമണം നേരിടാന്‍ രണ്ട്​ വര്‍ഷമായിട്ടും ഒരു കല്ലുപോലും ഇട്ടിട്ടില്ല.

സംസ്​ഥാനം സന്ദര്‍ശിച്ച കേന്ദ്രമ​ന്ത്രി റിജ്ജു ജനങ്ങളെ പറ്റിക്കുകയാണ്​ ചെയ്​തത്​്​​. കേരളത്തിന്​ ദുരന്ത നിവാരണ സമിതിയില്‍ നിന്നും സ്വാഭാവികമായി കി​േട്ടണ്ട പണമാണ്​ 80 കോടി. സര്‍ക്കാര്‍ അധികമായി ഒന്നും ഇതുവരെ നല്‍കിയിട്ടില്ല. 800 കോടിയിലധികം നഷ്​ടമാണ്​ ഉണ്ടായിരിക്കുന്നത്​. അതാണ്​ നല്‍കേണ്ടത്​. ഇത്​ സംസ്​ഥാന സര്‍ക്കാര്‍ ശക്​തമായി ആവശ്യപ്പെടുന്നില്ല എന്നും ​പ്രതിപക്ഷ നേതാവ്​ ​ആരോപിച്ചു.

Top