നിര്‍മ്മല്‍ സഹദേവിന്റെ സംവിധാനത്തിലെത്തിയ ആദ്യ സിനിമയായിരുന്നു രണം. പൃഥ്വിരാജ് നായകനായി അഭിനയിച്ച ചിത്രം ക്രൈം ഡ്രാമ ഗണത്തിലായിരുന്നു ഒരുക്കിയിരുന്നത്. സെപ്റ്റംബര്‍ ആറിന് തിയറ്ററുകളിലേക്ക് എത്തിയ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ സിനിമയെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞൊരു കാര്യം ഇപ്പോള്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
എന്റെ ഹൃദയം പറയുന്നത് കുറച്ച് കാര്യങ്ങള്‍ ട്രൈ ചെയ്യണമെന്നാണ്. ചിലപ്പോള്‍ വിജയിക്കും. ചിലപ്പോള്‍ വിജയിക്കില്ല. കൂടെ പോലെയുള്ള സിനിമകള്‍ വിജയമാകും. രണം പോലെയുള്ള ചില സിനിമകള്‍ വിജയിക്കില്ല. അതെനിക്ക് അറിയാം. പക്ഷെ ട്രൈ ചെയ്യണം. ഒരു പത്ത് വര്‍ഷത്തിന് ശേഷം ഞാന്‍ ഇതൊന്നും ട്രൈ ചെയ്തില്ലല്ലോ എന്നോര്‍ത്താല്‍ എനിക്ക് ഭയങ്കര സങ്കടമായി പോവും. എന്നുമായിരുന്നു പൃഥ്വിരാജ് പറഞ്ഞിരുന്നത്. ഇതേ വിഷയത്തില്‍ വിമര്‍ശനവുമായി നടന്‍ റഹ്മാന്‍ എത്തിയിരുന്നു. ഇപ്പോള്‍ രണത്തിന്റെ നിര്‍മാതാവും രംഗത്തെത്തിയിരിക്കുകയാണ്.
രണത്തിന്റെ സഹനിര്‍മ്മാതാക്കളായ ലോസണ്‍ എന്റര്‍ടെയിന്‍മെന്റ് ഉടമ ബിജു ലോസണ്‍ ആണ് പ്രതികരണവുമായി എത്തിയിരിക്കുന്നത്. റഹ്മാന്റെ പോസ്റ്റിന് താഴെയാണ് നിര്‍മാതാവിന്റെ പ്രതികരണം വന്നത്. ശരിയാണ്, ഈ ചിത്രം ഒരു പരീക്ഷണമായിരുന്നെങ്കില്‍ അദ്ദേഹം സ്വന്തം പണം മുടക്കി അത് നിര്‍മ്മിക്കണമായിരുന്നു. അല്ലാതെ നിര്‍മാതാവിന്റെ പണമായിരുന്നില്ല ഉപയോഗിക്കേണ്ടിയിരുന്നത്. സിനിമയ്ക്ക് ശരാശരി പ്രതികരണമാണ്. പക്ഷെ തിയറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുമ്ബോള്‍ അദ്ദേഹം ഒരു പൊതുവേദിയില്‍ നിന്നും അങ്ങനെ പറയാന്‍ പാടില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.