ഇന്ത്യയുടെ ഷെഹനായി നാദം ഉസ്താദ് ബിസ്മില്ലാഖാന് ഗൂഗ്ളിന്‍റെ ആദരം. അദ്ദേഹത്തിന്‍റെ 102ാം ജന്മദിനത്തിലാണ് ബിസ്മില്ലാ ഖാന് ആദരമര്‍പ്പിക്കുന്ന ഡൂഡില്‍ പുറത്തിറക്കിയത്.മഹാ പ്രതിഭകളെ ആദരിക്കാന്‍ ഡൂഡില്‍ പുറത്തിറക്കുന്ന പതിവ് ഗൂഗിളിനുണ്ട്.
ഗ്രാമീണ വാദ്യോപകരണത്തിന് മറ്റുശാസ്ത്രീയ സംഗീത ഉപകരണങ്ങളോടൊപ്പം മാന്യമായ സ്ഥാനം ലഭിച്ചത് ബിസ്മില്ലാഖാന്റെ പ്രവര്‍ത്തന ഫലമായാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ദിവസം ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ ഷെഹ്നായി വായിച്ച് സ്വാതന്ത്ര്യത്തെ വരവേറ്റ മഹാനാണ് ഉസ്താദ് ബിസ്മില്ലാഖാന്‍. ഷെഹ്നായിയെ കല്യാണസദസ്സുകളില്‍ നിന്ന് അരങ്ങത്തേക്കു കൊണ്ടുവന്നത് ബിസ്മില്ലാഖാനാണ്.