• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

എ​ലി​പ്പ​നി ഭീതി വിട്ടൊഴിയുന്നില്ല; സംസ്ഥാനത്ത് ഇ​ന്ന് ഏ​ഴു മ​ര​ണം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു എ​ലി​പ്പ​നി ഭീതി വിട്ടൊഴിയുന്നില്ല. ഇന്ന് ഏഴ് പേര്‍ അസുഖം ബാധിച്ച്‌ മരിച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ലി​പ്പ​നി ല​ക്ഷ​ണ​ങ്ങ​ളു​മാ​യി മൂ​ന്നു പേ​ര്‍ മ​രി​ച്ചു. ഇ​തി​ല്‍ ഒ​രാ​ളു​ടെ മ​ര​ണം എ​ലി​പ്പ​നി​യെ തു​ട​ര്‍​ന്നാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ സ്ഥി​രീ​ക​രി​ച്ചു.

തി​രു​വ​ന​ന്ത​പു​രം ചെ​ന്പൂ​ര്‍ സ്വ​ദേ​ശി ദേ​വ​സാ​ന്‍ (57) മ​രി​ച്ച​ത് എ​ലി​പ്പ​നി​യെ​തു​ട​ര്‍​ന്നാ​ണെ​ന്നാ​ണു സ്ഥി​രീ​ക​രി​ച്ച​ത്. പാ​ലോ​ട് സ്വ​ദേ​ശി ശ​ശി (67), ഭ​ര​ത​ന്നൂ​ര്‍ സ്വ​ദേ​ശി​നി ബി​ന്ദു (45) എ​ന്നി​വ​രാ​ണു തി​രു​വ​ന​ന്ത​പു​ര​ത്തു മ​രി​ച്ച മ​റ്റു​ള്ള​വ​ര്‍.

കൊ​ല്ല​ത്തും എ​ലി​പ്പ​നി മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്. കൊ​ല്ലം പെ​രി​നാ​ട് സ്വ​ദേ​ശി ശി​വ​ദാ​സ(60)​നാ​ണ് എ​ലി​പ്പ​നി​യെ തു​ട​ര്‍​ന്നു മ​രി​ച്ച​ത്. കൂ​ടാ​തെ പ​നി​ബാ​ധി​ച്ച്‌ ഇ​ടു​ക്കി ദേ​വി​യാ​ര്‍ കോ​ള​നി സ്വ​ദേ​ശി അ​നീ​ഷ് അ​ശോ​ക​ന്‍ (27), കൊ​ല്ലം തൃ​ക്ക​രു​വ സ്വ​ദേ​ശി ദ്വൈ​വി​ക് (മൂ​ന്ന്) എ​ന്നി​വ​രും മ​രി​ച്ചു. 15 പേ​രാ​ണ് ഞാ​യ​റാ​ഴ്ച എ​ലി​പ്പ​നി​ക്ക് ചി​കി​ത്സ തേ​ടി​യ​ത്.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, കോ​ട്ട​യം, കാ​സ​ര്‍​ഗോ​ഡ്, ആ​ല​പ്പു​ഴ, പാ​ല​ക്കാ​ട്, എ​റ​ണാ​കു​ളം, പ​ത്ത​നം​തി​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 15 പേ​ര്‍​ക്ക് ഞാ​യ​റാ​ഴ്ച എ​ലി​പ്പ​നി ക​ണ്ടെ​ത്തിയതായി ആ​രോ​ഗ്യ​വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ചു.

Top