കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി. ഇതുസംബന്ധിച്ച ഒരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഈ പ്രതികരണം.
തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമുണ്ടോയെന്ന് മാധ്യമ പ്രവര്ത്തകന് ചോദിച്ചപ്പോഴാണ് അവര്‍ വ്യക്തമായ ഉത്തരം നല്‍കിയത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ തീര്‍ച്ചയായും മത്സരിക്കുമെന്ന് അവര്‍ പറഞ്ഞു. രാഹുല്‍ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് അവര്‍ പ്രതികരിച്ചത്.