പാരിസ്: നിര്‍ണായക പോരാട്ടത്തില്‍ ഒരിക്കല്‍ കൂടി പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ താരമായ ദിനത്തില്‍ റയല്‍ മാഡ്രിഡ് ചാമ്ബ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
രണ്ടാം പാദ പോരാട്ടത്തില്‍ ഫ്രഞ്ച് ഭീമന്മാരായ പി.എസ്.ജിയെ 2-1 ന് തകര്‍ത്താണ് സിനദിന്‍ സിദാന്റെ സംഘം ചാമ്ബ്യന്‍സ് ലീഗിലെ അവസാന എട്ടില്‍ ഇടം പിടിച്ചത്. ഇരു പാദങ്ങളിലുമായി 2-5 ന്റെ വിജയമാണ് റയല്‍ സ്വന്തമാക്കിയത്.
51-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റയലിനായി ആദ്യ ഗോള്‍ നേടി. 71 -ാം മിനിറ്റില്‍ കവാനിയിലുടെ പി.എസ്.ജി തിരിച്ചടിച്ചു. എന്നാല്‍ 80- മിനിറ്റില്‍ കസി മാറോ പി.എസ്.ജി വല കുലുക്കി വിജയഗോള്‍ കുറിച്ചു. കവാനിയുടെ ഗോള്‍ നേട്ടത്തിന് മുമ്ബ് 66- മിനിറ്റില്‍ പി.എസ്.ജി മിഡ്ഫീല്‍ഡര്‍ മാര്‍ കോ വെരാറ്റി ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്ത് പോയത് ഫ്രഞ്ച് സംഘത്തിന് കനത്ത തിരിച്ചടിയായി.
റയലിന്റെ കളിമുറ്റത്ത് നടന്ന ആദ്യ പാദത്തില്‍ ക്രിസ്റ്റ്യാനോ രണ്ട് ഗോളുകള്‍ നേടിയിരുന്നു. 3-1 നായിരുന്നു റയല്‍ അന്ന് ജയിച്ചത്.
സൂപ്പര്‍ താരം നെയ്മര്‍ പരിക്കേറ്റ് പുറത്തായത് പി. എസ്. ജിക്ക് കനത്ത ആഘാതമാണ് നല്‍കിയതെന്ന് തെളിയിക്കുന്നതായിരുന്നു മത്സരം. ലാലിഗ കിരിടം കൈവിട്ട സിദാന് ചാമ്ബ്യന്‍സ് ലീഗ് കപ്പ് നിലനിര്‍ത്തേണ്ടത് നിലനില്‍പ്പിന്റെ കാര്യവുമാണ്.