ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മുന്നണികള്‍. രേഖപ്പെടുത്തിയ പോളിംഗ് പ്രഥമഘട്ടത്തില്‍ 74 ശതമാനമാണ്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 74.02 ശതമാനമായിരുന്നു പോളിങ്. മരിച്ചവരെയും ഇരട്ടിച്ച പേരുകളും പരമാവധി ഒഴിവാക്കി വോട്ടര്‍ പട്ടിക ശുദ്ധീകരിച്ച ശേഷമുള്ള കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 77.35 ശതമാനമായിരുന്നു പോളിങ്. ഇക്കുറി ഇതും മറികടന്നുള്ള പോളിങ്ങാണ് ഉണ്ടായിരിക്കുന്നത്.
ബൂത്തുകളില്‍ സന്ദര്‍ശനത്തിനെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് നേരെ ചിലയിടങ്ങളില്‍ കയ്യേറ്റ ശ്രമം നടന്നതൊഴിച്ചാല്‍ പൊതുവെ ശാന്തമായിരുന്നു കേരളത്തില്‍ പോളിംഗ്. വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ. മുരളീധരനെ തലശ്ശേരി മണ്ഡലത്തിലെ ചൊക്ലി നോര്‍ത്ത് മേനപ്രം എല്‍പി സ്‌കൂള്‍ ബൂത്തില്‍ തടഞ്ഞു വച്ചു സിപിഎം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.സുധാകരനെയും തളിപ്പറമ്പ് മണ്ഡലത്തിലെ കറ്റിയാട്ടൂര്‍ എയ്‌ഡഡ് അപ്പര്‍ പ്രൈമറി സ്‌കൂളിലെ ബൂത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു.