കൊച്ചി > ഇടമലയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നിശ്ചിത പരിധിയിലെത്തിയ സാഹചര്യത്തില്‍ നാളെ രാവിലെ എട്ടിന് ഷട്ടറുകള്‍ ഉയര്‍ത്തി ജലം പെരിയാറിലേക്ക് ഒഴുക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. പെരിയാറിലെ ജലവിതാനം താഴ്ന്നു നില്‍ക്കുന്നതിനാലും ക്രമീകൃതമായി ജലം ഒഴുക്കുന്നതിനാലും ആശങ്കപ്പെടേണ്ടതില്ലെന്ന് കളക്ടര്‍ അറിയിച്ചു.
പുഴയില്‍ പരമാവധി ഒരു മീറ്റര്‍ മുതല്‍ ഒന്നര മീറ്റര്‍ വരെ ജലനിരപ്പുയരാനാണ് സാധ്യത. ഇടമലയാര്‍ പദ്ധതി പ്രദേശത്തെ മഴയുടെയും നീരൊഴുക്കിന്റെയും അടിസ്ഥാനത്തില്‍ 164 ഘനമീറ്റര്‍ (ക്യൂമെക്‌സ്) ജലമാണ് പെരിയാറിലേക്ക് ഒഴുക്കുക. അണക്കെട്ട് ഇതിനു മുമ്ബ് തുറന്ന 2013ല്‍ 900 ഘനമീറ്റര്‍ ജലം ഒഴുക്കിയിരുന്നു.