തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്നതിന് കേരളത്തിന് യു.എ.ഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച 700 കോടിയുടെ സഹായം ലഭിക്കുന്നതിന് മുന്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്തുണ്ടാക്കിയ നയം പൊളിച്ചെഴുതണമെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ എ.കെ.ആന്റണി ആവശ്യപ്പെട്ടു. യു.എ.ഇ നല്‍കിയ സഹായം വാങ്ങാതിരുന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധത്തില്‍ വിള്ളല്‍ വീഴുമെന്നും അദ്ദേഹം ചൂണ്ടിക്കാടടി.
ധനസഹായം വാങ്ങാതിരിക്കരുത്. ധനസഹായം വാങ്ങാന്‍ തടസമായ എന്തെങ്കിലും കീഴ‌്‌വഴക്കങ്ങളുണ്ടെങ്കില്‍ പൊളിച്ചെറിയണം. കേരളത്തിന്റെ പുനര്‍നിര്‍മാണ പ്രക്രിയയില്‍ ചില രാജ്യത്തിന്റെ സാങ്കേതികമായുള്ള കഴിവുകളും പരിജ്ഞാനങ്ങളും ഉപയോഗിക്കേണ്ടത് ആവശ്യമാണ്. അതുകൊണ്ട് ഒറ്റയടിക്ക് ഇങ്ങനെയൊരു തീരുമാനമെടുക്കരുതെന്നും ആന്റണി ആലപ്പുഴയില്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
നയം തിരുത്തണമെന്ന ആവശ്യവുമായി സി.പി.എം കേന്ദ്ര നേതൃത്വവും രംഗത്തെത്തി. കേന്ദ്ര സര്‍ക്കാര്‍ കടുംപിടിത്തം അവസാനിപ്പിക്കണമെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള പറഞ്ഞു.
15 വര്‍ഷമായി തുടര്‍ന്നു വരുന്ന വിദേശ നയം മാറ്റേണ്ടെന്നാണ് കേന്ദ്രത്തിന്റെ ഇപ്പോഴത്തെ നിലപാട്. യു.എ.ഇയെ കൂടാതെ ഖത്തര്‍, മാലദ്വീപ് എന്നീ രാജ്യങ്ങളും കേരളത്തിന് സഹായം പ്രഖ്യാപിച്ചിരുന്നു. ഇത് കൂടാതെ ഐക്യരാഷ്ട്ര സഭയും സഹായവും വാഗ്ദാനം ചെയ്തെങ്കിലും അതും കേന്ദ്രം നിരസിക്കുകയായിരുന്നു.
ദുരന്തങ്ങളുണ്ടാകുമ്ബോള്‍ രക്ഷാപ്രവര്‍ത്തനങ്ങളും പുനരധിവാസവും ഒറ്റയ്ക്കു നടപ്പാക്കാനുള്ള കഴിവുണ്ടെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. 2004 ന് ശേഷം വിദേശ രാജ്യങ്ങളില്‍ നിന്നോ, വിദേശ ഏജന്‍സികളില്‍ നിന്നോ സാമ്ബത്തികമായോ അല്ലാതെയോ ഉള്ള സഹായങ്ങള്‍ ഇന്ത്യ സ്വീകരിച്ചിട്ടില്ല. 2004ല്‍ ബിഹാറില്‍ പ്രളയമുണ്ടായപ്പോള്‍ അമേരിക്കയില്‍ നിന്നും ബ്രിട്ടനില്‍ നിന്നും സാമ്ബത്തിക സഹായമാണ് ഏറ്റവും ഒടുവില്‍ ഇന്ത്യ സ്വീകരിച്ചത്. സുനാമിയുണ്ടായപ്പോള്‍ വിദേശസഹായം വേണ്ടെന്നാണ് അന്ന് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗും നിലപാടെടുത്തത്. ഉത്തരാഖണ്ഡ് പ്രളയമുണ്ടായപ്പോള്‍ ജപ്പാനും അമേരിക്കയും സഹായം നല്‍കാന്‍ തയാറായെങ്കിലും ഇന്ത്യ നിരാകരിച്ചിരുന്നു.