റെനി ചെറിയാന്‍ (55) ഫിലഡല്‍ഫിയയില്‍ നിര്യാതയായി. ചെറിയാന്‍ സി ചേരുവാക്കലാണ് ഭര്‍ത്താവ്. ബിന്‍സന്‍, ബെഞ്ചമിന്‍ മക്കള്‍.
ഇടക്കൊച്ചിയിലെ ആലപ്പള്ളി കുടുംബാംഗമാണ്. പരേതരായ ഏ ജി ജോര്‍ജിന്റെയും ഏലിയാമ്മ ജോര്‍ജിന്റെയും മകളാണ്. ഹിമാ വര്‍ഗീസ്, ബെന്നി ജോര്‍ജ്,സൂസി ഡാനിയേല്‍ സഹോദരങ്ങള്‍. ഫിലഡല്‍ഫിയയിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ ഫീലിപ്പോസ് ചെറിയാന്‍ ഭര്‍തൃസഹോദരനാണ്.
റെനി ചെറിയാന്‍ മാത്ത്‌മാറ്റിക്‌സില്‍ ഉന്നത ബിരുദം നേടി, ബോംബയില്‍ ഇന്‍ഫര്‍മേഷന്‍ അനലിസ്റ്റായിരുന്നു. ദുബയില്‍ ജോലിയായിരിക്കേ അമേരിക്കയിലേക്ക് മാറ്റമായി. ഫിലഡല്‍ഫിയാ റിവൈവല്‍ ചര്‍ച്ച് അംഗമാണ്.
അന്തിമദര്‍ശനവും സംസ്‌കാരപ്രാര്‍ത്ഥനകളും: ഫ്‌ലെച്ചര്‍ ഫ്യൂണറല്‍ ഹോം, 9529 ബസല്‍ട്ടണ്‍ അവന്യൂ, ഫിലഡല്‍ഫിയാ, 19115. തിയതി: ജനുവരി 30, ശനിയാഴ്‌ച്ച രാവിലെ 9:30 മുതല്‍ 11 വരെ. സംസ്‌കാരം: ലോണ്‍ വ്യൂ സിമിത്തേരി, 500 ഹണ്ടിങ്‌ടണ്‍ പൈക്ക്, റോക്ലെഡ്‌ജ്, പെന്‍സില്‍ വേനിയാ, 19046. ഫിലഡല്‍ഫിയാ റിവൈവല്‍ ചര്‍ച്ച് പാസ്റ്റര്‍ ഷിഞ്ചു നൈനാന്‍ സംസ്‌കാര ശുശ്രൂഷകള്‍ക്ക് പൗരോഹിത്യം വഹിക്കും.
സംസ്‌കാര ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം (ലൈവ് ബ്രോഡ്‌കാസ്റ്റിങ്ങ്) ക്രമീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: സി സി ചെറിയാന്‍: 2673340782, സുനില്‍ വര്‍ഗീസ് : 2674670053, ഫീലിപ്പോസ് ചെറിയാന്‍: 2156057310.