കര്‍ണാടകയില്‍ രണ്ടു ദിവസങ്ങളിലായി തുടരുന്ന രാഷ്ടിയനാടകത്തിന്‍റെ ക്ലെെമാക്സ് ഇന്നാവുമോയെന്നും ഏകാംഗ സര്‍ക്കാരിനു എന്തു സംഭവിക്കുമെന്നും ഉറ്റു നോക്കുകയാണ് രാജ്യം.
ഇന്നത്തെ ദിവസം മുഖ്യമന്ത്രി യെദിയൂരപ്പയെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ്. യെദിയൂരപ്പ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസും ജെഡിഎസും സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി എന്തുനിലപാട് എടുക്കുമെന്ന് രാജ്യം ഉറ്റുനോക്കുകയാണ്.
ഗവര്‍ണര്‍ക്ക് യെദിയൂരപ്പ നല്കിയ കത്തുകള്‍ രാവിലെ 10.30-ന് കോടതി പരിശോധിക്കും. ഗവര്‍ണറുടെ നടപടി ശരിയാണോയെന്ന് കോടതി പരിശോധിക്കും.
അതിനിടെ കര്‍ണാടക ജെഡിഎസ് എംഎല്‍എമാര്‍ ഹൈദരാബാദിലെത്തി.
36 ജെഡിഎസ് എംഎല്‍എമാരാണ് ഹൈദരാബാദിലെത്തിയത്. എംഎല്‍എമാരുടെ ഫോണ്‍കോളുകള്‍ വ്യാപകമായി ചോര്‍ത്തുന്നതായി ജെഡിഎസ് ആരോപിക്കുന്നു.