ഭോപ്പാല്‍: ലൗ ജിഹാദിന് കാരണം വൈകി നടക്കുന്ന വിവാഹങ്ങളാണെന്നും ഇത് തടയുന്നതിന് പെണ്‍കുട്ടികളെ നേരത്തെ കല്യാണം കഴിപ്പിച്ചയയ്ക്കണമെന്ന് ബി.ജെ.പി നേതാവ് നടത്തിയ പ്രസ്താവന വിവാദമായി. മദ്ധ്യപ്രദേശിലെ അഗര്‍മാല്‍വ മണ്ഡലത്തിലെ എം.എല്‍.എയായ ഗോപാല്‍ പാര്‍മറാണ് വിവാദ പരാമര്‍ശം നടത്തിയത്.
'18 വയസെന്ന രോഗം (പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ചയയ്ക്കാനുള്ള കുറഞ്ഞ പ്രായം) എന്ന് നിയമാനുസൃതമാക്കിയോ അന്ന് മുതല്‍ പെണ്‍കുട്ടികള്‍ ഒളിച്ചോടാന്‍ പഠിച്ചു. കൗമാരത്തില്‍ എത്തുമ്ബോള്‍ പെണ്‍കുട്ടികളുടെ മനസ് അലസമായിത്തുടങ്ങും. ലൗ ജിഹാദിനെ കുറിച്ച് പെണ്‍കുട്ടികളുടെ അമ്മമാര്‍ വളരെ ജാഗരൂഗരായിരിക്കണം - വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പാര്‍മര്‍ പറഞ്ഞു.
തന്റെ വിവാഹം ഉറപ്പിച്ചല്ലോ എന്ന ചിന്തയില്‍ ബാല്യത്തില്‍ വിവാഹം പറഞ്ഞുറപ്പിച്ച കുട്ടികള്‍ ഒരിക്കലും തെറ്റായ തീരുമാനങ്ങള്‍ എടുത്തിരുന്നില്ല. എന്നാല്‍ ഇത്തരത്തില്‍ നേരത്തെ വിവാഹം പറഞ്ഞുറപ്പിക്കാതെ വരുമ്ബോഴാണ് അവര്‍ വഴിപിഴച്ചു പോകുന്നത്. ഇതാണ് ലൗ ജിഹാദ് പോലുള്ള സംഭവങ്ങള്‍ക്ക് കാരണമാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിവാഹത്തിനുള്ള പ്രായപരിധി 18 വയസായി നിജപ്പെടുത്തിയിരിക്കുന്നത് വ്യത്യസ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.