• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

സ്വദേശി വനിതകളെ പൈലറ്റുമാരായും എയര്‍ഹോസ്റ്റസുമാരായും വേണമെന്ന് ചരിത്രത്തിലാദ്യമായി പരസ്യം ചെയ്ത് സൗദി വിമാനക്കമ്ബനി

 

റിയാദ്: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി രാജ്യത്തെ വനിതകളെ പൈലറ്റകളെയും എയര്‍ഹോസ്റ്റസുമാരേയും റിക്രൂട്ട് ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ സൗദി ആഭ്യന്തര വിമാന കമ്ബനിയായ ഫ്ളെയ്നാസിന് 24 മണിക്കൂറിനകം ലഭിച്ചത് 1000 അപേക്ഷകള്‍. മാസങ്ങള്‍ക്ക് മുമ്ബാണ് സൗദിയില്‍ വനിതകള്‍ക്ക് മോട്ടോര്‍ വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള വിലക്ക് സര്‍ക്കാര്‍ നീക്കിയത്.വ്യോമയാന മേഖലയില്‍ സൗദി സ്വദേശിനികളായ സ്ത്രീകള്‍ക്ക് നിയമപരമായി വിലക്ക് ഉണ്ടായിരുന്നതിനാല്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വനിതകളാണ് അധികവും ജോലി ചെയ്യിരുന്നത്.

ജോലി സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം കൊണ്ടുവരാനുള്ള സൗദി കിരീടവകാശി സല്‍മാന്‍ ബിന്‍ മുഹമ്മദിന്റെ തീരുമാനത്തിന് കരുത്ത് പകരുന്നതാണ് ഫ്ളെയ്നാസ് എയര്‍ലെന്‍സിന് ലഭിച്ച അപേക്ഷാ പ്രളയം.സഹ പൈലറ്റ്, എയര്‍ ഹോസ്റ്റസ് എന്നീ വിഭാഗങ്ങളിലേക്കാണ് റിക്രൂട്ട്മെന്റ്. രാജ്യത്തിന്റെ പരിവര്‍ത്തനത്തില്‍ സ്ത്രീകള്‍ക്ക് നിര്‍ണായക പങ്കുവഹിക്കാനാകുമെന്ന് ഫ്ളെയിനാസ് വാക്താവ് പറഞ്ഞു. ഒരു വിമാനകമ്ബനികളുടെ വിജയത്തിന് സ്ത്രീകള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം അറിയിച്ചു.ജൂണിലാണ് സൗദിയില്‍ സ്ത്രീകള്‍ക്ക് സ്വയം വാഹനം ഓടിക്കുന്നതിനുള്ള വിലക്ക് നീക്കം ചെയ്തത്.

Top