വയനാട്: വയനാട് ചുരത്തില്‍ റോപ് വേ വരുന്നു. ജില്ലയുടെ ടൂറിസം മേഖലയില്‍ കുതിച്ചു ചാട്ടത്തിനു വഴിയൊരുക്കുന്ന വയനാട് ചുരം റോപ് വേയുടെ ശിലാസ്ഥാപനം ജൂലൈ മൂന്നിന് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം നിര്‍വഹിക്കും.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലുതെന്നു വിശേഷിപ്പിക്കാവുന്ന നിര്‍ദിഷ്ട റോപ് വെയില്‍ 50കാറുകളിലായി 400പേര്‍ക്ക് ഒരേസമയം യാത്ര ചെയ്യാം. ഒന്നര വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
പദ്ധതിക്ക് വേണ്ടി ഒരു മരം പോലും വെട്ടിമാറ്റുകയോ പ്രകൃതിക്ക് കോട്ടം തട്ടുന്ന വിധത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്യില്ലെന്ന് ആസൂത്രകരില്‍ ഒരാളായ ജില്ല ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റുമായ ജോണി പറ്റാനി പറഞ്ഞു.
70കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. റോപ് വേക്ക് വേണ്ടി ലക്കിടി ഒറിയന്റല്‍ കോളെജിനു സമീപം ആറര കോടി രൂപ മുടക്കി മൂന്നു ഏക്കറും അടിവാരത്ത് അഞ്ചു കോടി രൂപ നല്‍കി രണ്ടേക്കറും വാങ്ങിയിട്ടുണ്ട്. വനത്തിനു മുകളിലൂടെ പോകുന്ന റോപ് വെക്ക് വനം വകുപ്പിന്റെ പ്രത്യേക അനുമതി ലഭിച്ചിട്ടുണ്ട്. വനംവകുപ്പിന് പകരം സ്ഥലം നല്‍കും