• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

വിലയില്‍ മാജിക്ക് കാട്ടി റോയല്‍ എന്‍ഫീല്‍ഡ് - ഇന്റര്‍സെപ്റ്ററും കോണ്‍ടിനന്റല്‍ ജിടിയും വിപണിയില്‍

രണ്ടരലക്ഷം രൂപയ്ക്ക് ഇന്റര്‍സെപ്റ്റര്‍ 650. കോണ്‍ടിനന്റല്‍ ജിടിക്ക് 2.65 ലക്ഷം രൂപയും. ബുള്ളറ്റ് ആരാധകരെ കോരിത്തരിപ്പിച്ച്‌ പുതിയ റോയല്‍ എന്‍ഫീല്‍ഡ് 650 സിസി ബൈക്കുകള്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. കഴിഞ്ഞവര്‍ഷം മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയിലാണ് കോണ്‍ടിനന്റല്‍ ജിടി 650, ഇന്റര്‍സെപ്റ്റര്‍ 650 മോഡലുകളെ റോയല്‍ എന്‍ഫീല്‍ഡ് ആദ്യമായി അവതരിപ്പിച്ചത്. ഇരട്ട സിലിണ്ടര്‍ ബൈക്ക് ശ്രേണിയിലേക്കുള്ള കമ്ബനിയുടെ തിരിച്ചുവരവാണ് ഇരു ബൈക്കുകളും.

വിലയില്‍ മാജിക്ക് കാട്ടി റോയല്‍ എന്‍ഫീല്‍ഡ് - ഇന്റര്‍സെപ്റ്ററും കോണ്‍ടിനന്റല്‍ ജിടിയും വിപണിയില്‍

രാജ്യത്തെ മുഴുവന്‍ റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ഷിപ്പുകളും 650 സിസി ഇന്റര്‍സെപ്റ്റര്‍, കോണ്‍ടിനന്റല്‍ ജിടി മോഡലുകളുടെ ബുക്കിംഗ് തുടങ്ങി. ബുക്കിംഗ് തുക 5,000 രൂപ. ബുക്ക് ചെയ്യുന്നവര്‍ക്കു അടുത്തവര്‍ഷം ജനുവരി മുതല്‍ കമ്ബനി ബൈക്കുകള്‍ കൈമാറും.

 

വിലയില്‍ മാജിക്ക് കാട്ടി റോയല്‍ എന്‍ഫീല്‍ഡ് - ഇന്റര്‍സെപ്റ്ററും കോണ്‍ടിനന്റല്‍ ജിടിയും വിപണിയില്‍

മോഡേണ്‍ ക്ലാസിക് റോഡ്‌സ്റ്റര്‍ (സ്‌ക്രാമ്ബ്‌ളര്‍) ഗണത്തിലാണ് ഇന്റര്‍സെപ്റ്റര്‍ 650 പെടുന്നത്. റോയല്‍ കോണ്‍ടിനന്റല്‍ ജിടി 650 -യാകട്ടെ തനി കഫെ റേസറും. അറുപതുകളില്‍ കമ്ബനി പുറത്തിറക്കിയ ഇന്റര്‍സെപ്റ്റര്‍ മോഡലാണ് പുതിയ ഇന്റര്‍സെപ്റ്റര്‍ 650 -യ്ക്ക് ആധാരം.

 

ടിയര്‍ഡ്രോപ് ആകാരമുള്ള ഇന്ധനടാങ്കും പിറകിലേക്കു ചാഞ്ഞ ഹാന്‍ഡില്‍ബാറും ഡയമണ്ട് ശൈലിയുള്ള സീറ്റുകളും ഇന്റര്‍സെപ്റ്ററിന്റെ 'ക്ലാസിക്' വിശേഷങ്ങളില്‍പ്പെടും. അതേസമയം അമ്ബതു, അറുപതുകളില്‍ നിരത്തുവാണ കഫെ റേസറുകളുടെ മാതൃകയിലാണ് കോണ്‍ടിനന്റല്‍ ജിടി 650.

 

ക്ലിപ്പ്‌ഓണ്‍ ഹാന്‍ഡില്‍ബാറും വെട്ടിപ്പരുവപ്പെടുത്തിയ ഇന്ധനടാങ്കും പിറകിലേക്കു മാറിയ ഫൂട്ട് പെഗുകളും ബൈക്കിനെ കഫേ റേസറാക്കി മാറ്റുന്നു. ട്യുബുലാര്‍ സ്റ്റീല്‍ കൊണ്ടു നിര്‍മ്മിച്ച ഇരട്ട ക്രാഡില്‍ ഫ്രെയിമാണ് പുതിയ 650 സിസി മോഡലുകള്‍ ഉപയോഗിക്കുന്നത്.

 

ഐതിഹാസിക ഹാരിസ് പെര്‍ഫോര്‍മന്‍സ് സംഘം ബൈക്കുകളുടെ രൂപകല്‍പനയില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. വിവിധ റോഡ് സാഹചര്യങ്ങളില്‍ പരീക്ഷിച്ചു മികവു ഉറപ്പുവരുത്തിയതിനു ശേഷമാണ് ഇരു മോഡലുകളുടെയും കടന്നുവരവ്.

 

2,122 mm നീളവും 1,165 mm വീതിയും 789 mm ഉയരവും ഇന്റര്‍സെപ്റ്റര്‍ 650 -ക്കുണ്ട്. ഇന്ധനശേഷി 13.7 ലിറ്റര്‍. ഭാരം 202 കിലോയും. 174 mm ഗ്രൗണ്ട് ക്ലിയറന്‍സാണ് ഇന്റര്‍സെപ്റ്റര്‍ കുറിക്കുന്നത്. കോണ്‍ടിനന്റല്‍ ജിടി 650 -യുടെ ചിത്രവും ഏറെ വ്യത്യസ്തമല്ല.

 

2,122 mm നീളവും 1,024 mm വീതിയും 744 mm ഉയരവും ബൈക്കിനുണ്ട്. ഇന്ധനശേഷി 12.5 ലിറ്റര്‍. ഭാരം 198 കിലോ. 174 mm ഗ്രൗണ്ട് ക്ലിയറന്‍സ് കോണ്‍ടിനന്റല്‍ ജിടി 650 -യും അവകാശപ്പെടുന്നു.

 

ഇരു ബൈക്കുകളിലും തുടിക്കുന്ന 648 സിസി ഇരട്ട സിലിണ്ടര്‍ എഞ്ചിന് 47 bhp കരുത്തും 52 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ലിക്വിഡ് കൂളിംഗ് സംവിധാനവും എഞ്ചിനിലുണ്ട്. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. അതിവേഗം ഗിയറുകള്‍ മാറാന്‍ സ്ലിപ്പര്‍ ക്ലച്ചും ബൈക്കുകള്‍ക്ക് ലഭിക്കുന്നു.

 

ടെലിസ്‌കോപിക് ഫോര്‍ക്കുകളും ഇരട്ട സ്പ്രിങ്ങുള്ള ഗ്യാസ് ചാര്‍ജ്ഡ് ഷോക്ക് അബ്‌സോര്‍ബറുകളുമാണ് ഇരു മോഡലുകളിലും സസ്‌പെന്‍ഷന്‍ നിറവേറ്റുന്നത്. മുന്നില്‍ 320 mm ഡിസ്‌ക്കും പിന്നില്‍ 240 mm ഡിസ്‌ക്കും ബ്രേക്കിംഗ് നിര്‍വഹിക്കും.

 

ബോഷില്‍ നിന്നുള്ള ഇരട്ട ചാനല്‍ എബിഎസ് സുരക്ഷ ഇരു മോഡലുകള്‍ക്കുമുണ്ട്. മാര്‍ക്ക് ത്രീ, ഗ്ലിറ്റര്‍ ആന്‍ഡ് ഡസ്റ്റ്, ഓറഞ്ച് ക്രഷ്, റാവിഷിംഗ് റെഡ്, സില്‍വര്‍ സ്‌പെക്ടര്‍, ബേക്കര്‍ എക്‌സ്പ്രസ് നിറങ്ങളിലാണ് റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 അണിനിരക്കുന്നത്.

 

കോണ്‍ടിനന്റല്‍ ജിടി 650 -യില്‍ ബ്ലാക് മാജിക്, വെന്റ്യൂറ ബ്ലൂ, മിസ്റ്റര്‍ ക്ലീന്‍, ഡോക്ടര്‍ മായെം, ഐസ് ക്വീന്‍ നിറങ്ങള്‍ ലഭ്യമാണ്. ഇന്ത്യന്‍ വിപണിയില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് 750, ട്രയംഫ് ബോണവില്‍ സ്ട്രീറ്റ് ട്വിന്‍ മോഡലുകളുമായാണ് ഇന്റര്‍സെപ്റ്റര്‍, കോണ്‍ടിനന്റല്‍ ജിടി 650 ബൈക്കുകളുടെ മത്സരം.

 

Models & Colours Ex Showroom Price
Continental GT 650 (Standard) 2,65,000
Continental GT 650 (Custom) 2,72,500
Continental GT 650 (Chrome) 2,85,000
Interceptor 650 (Standard) 2,50,000
Interceptor 650 (Custom) 2,57,500
Interceptor 650 (Chrome) 2,70,000
 

Top