പട്ന∙ രാജ്യത്തിനായി പോരാടുന്നതിനുള്ള സേനയെ മൂന്നു ദിവസത്തിനുള്ളിൽ രൂപീകരിക്കാൻ ആർഎസ്എസിനു സാധിക്കുമെന്ന് മേധാവി മോഹൻ ഭാഗവത്. ഇന്ത്യൻ സൈന്യം ആറോ ഏഴോ മാസങ്ങൾക്കൊണ്ടു ചെയ്യുന്ന കാര്യം വെറും മൂന്നുദിവസത്തിനുള്ളിൽ ആർഎസ്എസ് ചെയ്യും. അതിനുള്ള ശേഷി ഞങ്ങള്‍ക്കുണ്ട്. അതിനുള്ള സാഹചര്യം ഉണ്ടാകുകയാണെങ്കിൽ അവയെ നേരിടുന്നതിന് ഞങ്ങൾ മുന്നിട്ടിറങ്ങും. ഭരണഘടന അനുവദിക്കുമെങ്കിൽ മാത്രം – ഭാഗവത് പറഞ്ഞു. പട്നയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന് ആവശ്യമെങ്കില്‍ അടിയന്തര ഘട്ടം വന്നാല്‍ ഒരു സൈന്യത്തെ നിര്‍മിച്ചു നില്‍ക്കാന്‍ ആര്‍എസ്‌എസിന് സാധിക്കും. ഇന്ത്യന്‍ സൈന്യം ആറോ, ഏഴോ മാസങ്ങള്‍ കൊണ്ട് ചെയ്യുന്ന കാര്യങ്ങള്‍ വെറും മൂന്ന് ദിവസം കൊണ്ട് ആര്‍എസ്‌എസിന് ചെയ്യാന്‍ സാധിക്കും. എന്തെങ്കിലും അത്യാവശ്യം വന്നാല്‍ ഭരണഘടന അനുവദിക്കും എങ്കില്‍ രാജ്യത്തന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആര്‍എസ്‌എസ് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്‌എസ് സംഘം ഒരു സൈനിക വിഭാഗമോ അല്ലെങ്കില്‍ സൈന്യത്തെ സഹായിക്കുന്ന ഒരു വിഭാഗമോ അല്ല. നേരെ മറിച്ച് ആര്‍എസ്‌എസ് എന്നത് ഒരു കുടുംബ കൂട്ടായ്മയാണ്. എന്നാല്‍ സൈന്യത്തിലേതു പോലുള്ള കടുത്ത ചിട്ടകളാണ് ഇവിടെ നിന്നും പഠിപ്പിക്കുന്നത്. രാജ്യത്തിന് വേണ്ടി എപ്പോള്‍ വേണമെങ്കിലും പ്രവര്‍ത്തിക്കാന്‍ ആര്‍എസ്‌എസ് തയ്യാറാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.