• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ശബ്ദമിശ്രണത്തിന്റെ ഉപകരണങ്ങള്‍ ജീവിതത്തില്‍ തൊട്ടിട്ടില്ലാത്തയാള്‍ക്കാണ് ജൂറി ദേശീയ പുരസ്കാരം നല്‍കിയതെന്ന് റസൂല്‍ പൂക്കുട്ടി

നാഷണല്‍ അവാര്‍ഡ് ജൂറിക്കെതിരെ ഓസ്കാര്‍ ജേതാവ് റാസൂല്‍ പൂക്കുട്ടി രംഗത്ത്. ശബ്ദലേഖനത്തിനുള്ള ദേശീയ പുരസ്കാരം ജൂറി നല്‍കിയത് അനര്‍ഹയായ ആള്‍ക്കെന്ന് റസൂല്‍ പൂക്കുട്ടി കുറ്റപ്പെടുത്തി. ജീവിതത്തിലിന്നുവരെ ശബ്ദലേഖനത്തിനുള്ള ഉപകരണങ്ങള്‍ കൈകൊണ്ട് തൊട്ടിട്ടില്ലാത്തയാള്‍ക്കാണ് ആവാര്‍ഡ് നല്‍കിയിരിക്കുന്നത് എന്നതല്‍ സങ്കടപ്പെടുന്നു രസൂല്‍ പൂക്കുട്ടി ട്വിറ്ററില്‍ കുറിച്ചു.

ആവര്‍ഡ് ലഭിച്ച സിനിമയില്‍ പകര്‍ത്തിയ 90 ശതമാനം ഡയലോഗുകളും വ്യക്തതയില്ലാത്തതായിരുന്നു. ചിത്രത്തിലെ മഴയുടേയും കാറ്റിന്റെയും ഗ്രാമാന്തരീക്ഷത്തിന്റെയും ശബ്ദങ്ങള്‍ സൂക്ഷ്മമായ ശബ്ദ സജ്ജീകരണത്തിലൂടെ പുനര്‍നിര്‍മ്മിച്ചതാണെന്ന് റസൂല്‍ പൂക്കുട്ടി വ്യക്തമാക്കുന്നു.

സൗണ്ട് റെക്കോര്‍ഡിസ്റ്റിന്റെയും സൗണ്ട് ഡിസൈനറുടേയും ജോലി എന്താണെന്ന് മനസിലാക്കുന്നതില്‍ ജൂറി പരാജയപ്പെട്ടിരിക്കുന്നു എന്നും പൂക്കുട്ടി പറഞ്ഞു. അസാമീസ് ചിത്രമായ റോക്ക്‌സ്റ്റാറിലെ ശബ്ദമിശ്രണത്തിന് മല്ലികയാണ് ഇത്തവണ പുരസ്കാരത്തിന് അര്‍ഹയായത്.

It’s high time that #NationaAward committee gets some serious technicians on board to judge the awards they are giving, especially I’m  talking about the Audiography Award this time! They fails to understand the work of  a Sound Designer and Sound Recordist.

— resul pookutty (@resulp) April 13, 2018

 

 

 

Top