പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സില്‍നിന്ന് 48,000 കോടി രൂപയ്ക്ക് 83 തേജസ് പോര്‍വിമാനങ്ങള്‍ വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ വ്യോമസേനയ്ക്കു അനുമതി നല്‍കിയതിനു പിന്നാലെ റഷ്യയില്‍ നിന്ന് ഇരുപത്തിയൊന്ന് മിഗ് 29 സൂപ്പര്‍സോണിക് യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെ 33 അധിക യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചതായി ഔദ്യോഗിക സ്ഥീരീകരണം.
21 മിഗ് 29 പോര്‍വിമാനങ്ങള്‍ക്കു പുറമേ 12 സുഖോയ് 30 എംകെഐ വിമാനങ്ങളാണ് വാങ്ങുന്നത്. കൂടാതെ 59 മിഗ് 29 വിമാനങ്ങള്‍ ആധുനികവല്‍ക്കരിക്കും.
പ്രതിരോധ വസ്തുക്കള്‍ വാങ്ങുന്നതിന് അനുമതി നല്കുന്ന കൗണ്‍സിലാണ് ഇതിന് അനുമതി നല്‍കിയത്.