മോസ്കോ: പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന് മൂന്ന് ദിവസത്തെ ഒദ്യോഗിക സന്ദര്‍ശനത്തിനായി റഷ്യയിലെത്തി. പ്രതിരോധ മന്ത്രിയായി സ്ഥാനമേറ്റെടുത്തശേഷമുള്ള ആദ്യ റഷ്യന്‍ സന്ദര്‍ശനമാണിത്.
ഇന്നലെ റഷ്യയിലെത്തിയ പ്രതിരോധമന്ത്രി റഷ്യന്‍ വാണിജ്യ-വ്യവസായ മന്ത്രി ഡെനിസ് മന്ട്രോവുമായും, ആര്‍മി ജനറല്‍ സെര്‍ജി ഷൊയിഗുവുമായും കൂടിക്കാഴ്ച നടത്തി. പ്രതിരോധമേഖലയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാന്‍ കൂടിക്കാഴ്ചയില്‍ ധാരണയായിട്ടുണ്ട്.