തിരുവനന്തപുരം : ശബരിമലയില്‍ സ്ത്രീപ്രവേശനാനുമതി കോടതി നല്‍കിയതിനെ തുടര്‍ന്ന് സ്ത്രീകളുടെ പ്രവേശനത്തിനെ പറ്റി ചര്‍ച്ച ചെയ്യാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു .ഇത് സംബന്ധിച്ച് മറ്റു പോലീസ് ഉദ്യോഗസ്ഥരുമായി യോഗം ചെയ്യാനിരുന്ന സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുമായിട്ടുള്ള ചര്‍ച്ച നടന്നത് .വനിതാ പോലീസ് ഉദ്യോഗസ്ഥരെ ശബരിമലയില്‍ ഡ്യൂട്ടിക്കായി നിയമിക്കുന്നതുമായി ബന്ധപെട്ടയിരുന്നു ചര്‍ച്ച നടത്തിയത് .
ശബരിമല യുവതി പ്രവേശന വിധിക്ക് എതിരെ എന്‍എസ്‌എസ്സും തന്ത്രി കുടുംബവും പന്തളം രാജകുടുംബവും സുപ്രീംകോടതിയില്‍ പുനപരിശോധന ഹര്‍ജി നല്‍കും. ഇന്നോ നാളെയോ ഹര്‍ജി സമര്‍പ്പിക്കുമെന്നാണ് വിവരം. മൂന്ന് പേരും വ്യത്യസ്ത ഹര്‍ജികള്‍ നല്‍കാനാണ് നീക്കം. പുനപരിശോധന ഹര്‍ജിയില്‍ കേസ് ഏഴംഗ ഭരണഘടന ബെഞ്ചിന്റെ പരിഗണനക്ക് വിടണമെന്നാണ് ആവശ്യപ്പെടുക.