റാന്നി: ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലക്ക് ജാമ്യം. 25,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് മജിസ്ട്രേറ്റു കൂടിയായ തിരുവല്ല ആര്.ഡി.ഒ ജാമ്യം അനുവദിച്ചത്. ഇതുവരെ ശശികലയ്ക്കെതിരായ കേസുകള്‍ മുഴുവന്‍ ഉള്‍പ്പെടുത്തിയ വിശദമായ റിപ്പോര്‍ട്ട് പൊലീസ് തിരുവല്ല മജിസ്ട്രേറ്റിന് സമര്‍പ്പിച്ചിരുന്നു.
ക്രിമിനല്‍ കേസ് റെക്കോര്‍ഡ് അടക്കമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ശശികല വീണ്ടും സന്നിധാനത്തേയ്ക്ക് പോകുന്നത് ക്രമസമാധാനപ്രശ്നങ്ങളുണ്ടാക്കുമെന്ന് പൊലീസ് മജിസ്ട്രേറ്റിനെ അറിയിച്ചു.
ആരോഗ്യം അനുവദിച്ചാല്‍ ശബരിമലയിലേക്ക് ഇന്നു തന്നെ പോകുമെന്നായിരുന്നു ജാമ്യം കിട്ടിയ ഉടനെ ശശികല പ്രതികരിച്ചത്. കൂടാതെ, തന്നെ അറസ്റ്റു ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്നും അവര്‍ വ്യക്തമാക്കി