നിലയ്ക്കല്‍: ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ട് നിലയ്ക്കലില്‍ വീണ്ടും സംഘര്‍ഷം. പമ്ബയിലേക്കുള്ള കെഎസ്ആര്‍ടിസി ബസ് പ്രതിഷേധക്കാര്‍ നിലയ്ക്കലില്‍ വെച്ച് തടയുകയായിരുന്നു. ബസില്‍ ചുരിദാര്‍ ധരിച്ചിരുന്ന തമിഴ്നാട് സ്വദേശിനിയായ യുവതിയെ പ്രതിഷേധക്കാര്ബസില് നിന്ന് നിര്‍ബന്ധിച്ച് പുറത്തിറക്കി. ബസില്‍ നിന്ന് ഇറങ്ങാന്‍ മടിച്ചപ്പോള്‍ ഇവര്‍ ബലം പ്രയോഗിച്ച് പുറത്തിറക്കുകയായിരുന്നു. പിന്നീട് ഈ സ്ത്രീയെ പ്രതിഷേധക്കാര്‍ ചേര്‍ന്ന് മര്‍ദിക്കുകയും ചെയ്തു. ഒടുവില്‍ പോലീസ് ഇടപെട്ടാണ് ഇവരെ രക്ഷിച്ചത്. സ്ത്രീയെ പുറത്തിറക്കിയ സേഷം ബസ് മുന്നോട്ട് എടുത്തപ്പോള്‍ ഇവര്‍ ബസിന് തടസ്സം സൃഷ്ടിക്കുകയും ചെയ്തു.
അതേസമയം പ്രതിഷേധം സമാധാനപരമായിട്ടാണ് നടക്കുന്നതെന്ന വാദത്തെ പൊളിക്കുന്നതാണ് ഇത്. സ്ത്രീകളടങ്ങുന്ന പ്രതിഷേധ സംഘമാണ് സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. ഇതിനിടെ വനിതാ മാധ്യമപ്രവര്‍ത്തകരുടെ വാഹനവും ഇവര്‍ തടഞ്ഞിട്ടുണ്ട്. നേരത്തെയും ഇതേ സംഭവം അരങ്ങേറിയിരുന്നു. ശബരിമലയിലേക്ക് വരുന്ന എല്ലാ വാഹനങ്ങളിലും പ്രതിഷേധക്കാര്‍ തിരച്ചില്‍ നടത്തുന്നുണ്ട്. യുവതികള്‍ സന്നിധാനത്ത് എത്തുന്നത് തയുകയാണ് ഇവരുടെ ലക്ഷ്യം. അതേസമയം നിയമം കൈയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.