• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഒരുമണിക്കൂര്‍ നീണ്ട ചര്‍ച്ച; ഒടുക്കം മലയിറങ്ങി യുവതികള്‍

സന്നിധാനം: പ്രതിഷേധത്തെ തുടര്‍ന്ന് മലയിറങ്ങാന്‍ സന്നദ്ധത അറിയിച്ച്‌ സന്നിധാനത്ത് എത്തിയ മാധ്യമ പ്രവര്‍ത്തക കവിതയും ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയും. യുവതികളെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിയെന്നും സ്ത്രീകള്‍ കയറിയാല്‍ ശ്രീകോവില്‍ അടയ്ക്കുമെന്ന തന്ത്രിയുടെ തീരുമാനം യുവതികളെ അറിയിച്ചുവെന്നും ഐജി ശ്രീജിത്ത് പറഞ്ഞു. യുവതികളെ സുരക്ഷിതമായി താഴെയിറക്കേണ്ടത് പൊലീസിന്‍റെ ഉത്തരവാദിത്വമാണ് എന്നും ഐജി പറഞ്ഞു. 

പമ്ബയില്‍ എത്തിയ യുവതിയെ അയ്യപ്പ ഭക്തരും പൊലീസുകാരും തടഞ്ഞ് നിര്‍ത്തി. ഉന്നത പൊലീസുകാരുമായി സംസാരിച്ച ശേഷം കയറ്റി വിടാമെന്ന് പമ്ബയില്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിന് പിന്നാലെ ഒരു പൊലീസ് ഉദ്യോഗസ്ഥനെത്തി മുകളിലേക്ക് പോകാന്‍ സാധിക്കില്ലെന്നും ഇപ്പോഴത്തെ അവസ്ഥയില്‍ പൊലീസ് സുരക്ഷ നല്‍കാനാവില്ലെന്നും തിരികെ പോവണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ പിന്മാറാവാന്‍ തയ്യാറാകാതെ യുവതി മല കയറാന്‍ തീരുമാനിച്ചു. സുരക്ഷ ഒരുക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമാണെന്ന് പറഞ്ഞ് ഇവര്‍ മലമുകളിലേക്ക് നടന്ന് നീങ്ങുക ആയിരുന്നു. പിന്നീട് ഇവരെ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റി. മനപ്പൂര്‍വ്വം ഒരു പ്രശ്‌നം ഉണ്ടാക്കാനെന്ന രീതിയില്‍ തന്നെയാണ് മലചവിട്ടാനുള്ള ഇവരുടെ തീരുമാനം.

താന്‍ വിശ്വാസിയാണെന്നും നിരവധി ക്ഷേത്രങ്ങളിലും മറ്റ് ആരാധനാലയങ്ങളിലും ദര്‍ശനം നടത്തിയിട്ടണ്ടെന്നും ഇവര്‍ പറയുന്നു. ആക്ടിവിസ്റ്റിന്റേയും മാധ്യമ പ്രവര്‍ത്തകയുടേയും പിന്മാറ്റത്തിന് പിന്നാലെ പമ്ബയിലെത്തിയ മേരി പൊലീസിന് തലവേദനായിയാ മാറിയിരിക്കുകയാണ്. വിശ്വാസികള്‍ എന്ന ലേബലില്‍ സ്ത്രീകള്‍ മനപ്പൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണ് ശബരിമലയിലേക്ക് എത്തുന്നതെന്നാണ് പ്രതിഷേധക്കാരുടെ വിലയിരുത്തല്‍. ആക്ടിവിസ്റ്റായ രഹ്നാ ഫാത്തിമ മലകയറിയാല്‍ നട അടച്ച്‌ താക്കോലെടുക്കുമെന്ന് തന്ത്രി കണ്ഠരര് മോഹനര് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ പതിനെട്ടാം പടിക്ക് താഴെ പരികര്‍മ്മികളും പൂജാ കര്‍മ്മങ്ങള്‍ നിര്‍ത്തിവെച്ച്‌ പ്രതിഷേധവുമായി കുത്തിയിരുന്നു. ഇതിന് പിന്നാലെ പന്തളം കൊട്ടാരവും സ്ത്രീകള്‍ മലകയറിയാല്‍ അമ്ബലം അടച്ച്‌ തീക്കോല്‍ എടുക്കണമെന്ന് തന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

Top