ന്യൂഡൽഹി: ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ച വിധിയിക്കെതിരേ സമർപ്പിച്ച റിവ്യൂ ഹർജികൾ സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക.
ഉച്ചകഴിഞ്ഞ് മൂന്നിന് ജഡ്ജിമാരുടെ ചേംബറിലായിരിക്കും പരിഗണിക്കുക. വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് 48 ഹർജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. അഭിഭാഷകർക്കോ കക്ഷികൾക്കോ ചേംബറിലേക്കു പ്രവേശനമുണ്ടാകില്ല.