കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഹിന്ദുക്കള്‍ക്കു മാത്രമല്ല, മുഴുവന്‍ വിശ്വാസികള്‍ക്കും എതിരാണെന്ന് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. അതുകൊണ്ടാണ് ക്രിസ്‌ത്യാനികള്‍ക്കും മറ്റു ന്യൂനപക്ഷങ്ങള്‍ക്കും കൂടുതല്‍ അവകാശങ്ങള്‍ ഉറപ്പു വരുത്തുന്ന സിഎഎ നിയമത്തെ എതിര്‍ക്കുന്നത്. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് കാപട്യമാണ്. ഭക്തരെ ഉപദ്രവിച്ച എല്‍ഡിഎഫ് സര്‍ക്കാരിനോട് ജനം പൊറുക്കില്ലെന്നും സ്‌മൃതി ഇറാനി പറഞ്ഞു.
കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും ഗുസ്‌തിയാണെങ്കില്‍ ബംഗാളില്‍ ഇരുവരും ദോസ്‌തിയാണ്. പാര്‍ട്ടി സംരക്ഷിക്കാന്‍ സിപിഎമ്മും സാമ്രാജ്യം സംരക്ഷിക്കാന്‍ കോണ്‍ഗ്രസും തിരഞ്ഞെടുപ്പിനിറങ്ങുമ്പോള്‍ ജനങ്ങള്‍ക്കു വേണ്ടി മത്സരിക്കാനിറങ്ങുന്നതു ബിജെപി മാത്രമാണ്. സ്‌പീക്കര്‍ക്കെതിരായ ആരോപണം ഗുരുതരമെന്നും സ്‌മൃതി ഇറാനി പറഞ്ഞു. സ്‌ത്രീകളെ ബഹുമാനിക്കാന്‍ പൊതുപ്രവര്‍ത്തകര്‍ തയാറാകണം. കോഴിക്കോട് എലത്തൂര്‍ ബിജെപി സ്ഥാനാര്‍ഥി ടി.പി. ജയചന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോയില്‍ പ്രസംഗിക്കുകയായിരുന്നു സ്‌മൃതി.