കൂടുതല്‍ സ്ത്രീകള്‍ സന്നിധാനത്ത് എത്തുന്നതോടെ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാന്‍ ദേവസ്വം ബോര്‍ഡ് സാവകാശം ചോദിച്ചിരുന്നു. വിധി നടപ്പാക്കുന്നതോടെ ഭക്തരുടെ എണ്ണത്തില്‍ 40 ശതമാനം വര്‍ധനയുണ്ടാകുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ പ്രതീക്ഷ
സ്ത്രീകള്‍ക്ക് വേണ്ടി ശുചിമുറികളും വിരിവയ്ക്കാനുള്ള സൗകര്യവും ഒരുക്കുന്നതിനുമപ്പുറം വിപുലമായ സൗകര്യങ്ങള്‍ ഈ വര്‍ഷം ഒരുക്കാന്‍ ബുദ്ധിമുട്ടുണ്ട്. അടിസ്ഥാന സൗകര്യവികസനത്തിനായി 100 ഏക്കര്‍ സ്ഥലം അനുവദിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഇടപെടാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സുപ്രീം കോടതി വിധിയില്‍ വിയോജിച്ച് നിലനിര്‍ത്തിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സുപ്രീം കോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കുന്നത് പരിഗണിക്കുമെന്നും പറഞ്ഞു.