തിരുവനന്തപുരം : ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധിയ്ക്കെതിരെ റിവ്യൂ പെറ്റീഷന് ഉടന്‍ ഫയല്‍ ചെയ്യുമെന്ന് രാഹുല്‍ ഈശ്വര്‍. ശബരിമലക്ക് വേണ്ടി പോരാടാന്‍ ഉറച്ച് നില്‍ക്കുമെന്ന് ഫേസ്ബുക്ക് ലൈവില്‍ അദ്ദേഹം പറഞ്ഞു.
ആദ്യ നടപടി എന്ന രീതിയില്‍ അടുത്ത മാസം 14,15 തീയതികളില്‍ ശബരിമലയില്‍ പ്രാര്‍ത്ഥന യജ്ഞം സംഘടിപ്പിക്കുമെന്നും അത് പോലെ അയ്യപ്പ ഭക്ത സംഘടനകള്‍, ഹിന്ദു സാമുദായിക സംഘടനകള്‍ എന്നിവയുമായി സഹകരിച്ച് നിയമ നടപടിയുമായി മുന്നോട്ട് പോവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിശ്വാസികള്‍ ശബരിമലയില്‍ അതിക്രമിച്ചു കടക്കുന്നവരെ പ്രതിരോധിക്കുമെന്നാണ് പല ഭക്ത ജന സംഘടനകളും പറയുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.