പന്തളം: ശബരിമലയില്‍ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് അനുകൂലമായും പ്രതികൂലമായും നിരവധി പ്രതികരണങ്ങളാണ് പ്രവഹിച്ചുകൊണ്ടിരിക്കുന്നത്. വിഷയത്തില്‍ നിലപാടുമായി ശബരിമലയിലെ തന്ത്രിമാര്‍ രംഗത്ത്. കോടതി വിധി നടപ്പിലായാല്‍ ശബരിമലയുടെ ചൈതന്യത്തിന് മങ്ങലേല്‍ക്കുമെന്ന് തന്ത്രിമാര്‍ അഭിപ്രായപ്പെട്ടു.
പന്തളം കൊട്ടാര പ്രതിനിധികളും,താന്ത്രിമാരും ചേര്‍ന്ന് നടത്തിയ പത്രസമ്മേളനത്തിലായിരുന്നു താന്ത്രിമാരുടെ പ്രതികരണം. തന്ത്രിമാരായ കണ്ഠര് മോഹനര്, രാജീവര്, മഹേഷര് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു. ക്ഷേത്ര ആചാരങ്ങളും അനുഷ്ടാനങ്ങളും ഹനിച്ചുകൊണ്ടാകരുത് കോടതി വിധി നടപ്പാക്കേണ്ടതെന്നും സ്ത്രീ പ്രവേശന വിഷയത്തില്‍ ഉയരുന്ന പ്രതിഷേധം കാണാതെ പോകരുതെന്നും തന്ത്രി മഹേഷ് മോഹനര് പ്രതികരിച്ചു.